Cover Story

കർണാടകയുടെ ചുവടു പിടിച്ച്‌ ഗോവ ലക്ഷ്യമാക്കി കോൺഗ്രസ്

പനാജി: കർണാടകയിലെ രാഷ്ട്രീയ നാടകങ്ങളുടെ ചുവടുപിടിച്ച്‌ ഗോവയിലെ കോൺഗ്രസ് എം.എൽ.എമാർ  രാവിലെ രാജ്‌ഭവനിലെത്തി. ഗവർണർ മൃദുലസിന്‍ഹയെ കണ്ട് സർക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിക്കാനാണ് എം.എല്‍.എമാർ രാജ്‌ഭവനിലെത്തിയത്.

കർണാടകത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പിയെ ഗവർണ്ണർ, സർക്കാരുണ്ടാക്കാൻ ക്ഷണിച്ചതിന്റെ പശ്ചാത്തലത്തിലാണ് 16 എം.എല്‍.എമാരെ കളത്തിലിറക്കി കൊണ്ടുള്ള കോണ്‍ഗ്രസിന്റെ നീക്കം. കർണ്ണാടക ഗവർണറുടെ കീഴ്‌വഴക്കം ഗോവയിലും പിന്തുടരണമെന്നാണ് എം.എല്‍.എമാരുടെ ആവശ്യം.

2017ല്‍ നടന്ന ഗോവ നിയമസഭ തിരഞ്ഞെടുപ്പില്‍ 40 അംഗ സഭയില്‍ 17 സീറ്റുമായി കോൺഗ്രസ്സാണ് ഏറ്റവും വലിയ ഒറ്റ കക്ഷിയായത്. എന്നാൽ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി- ബി.ജെ.പി സഖ്യത്തെ സർക്കാരുണ്ടാക്കാൻ ഗവർണർ ക്ഷണിക്കുകയായിരുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close