KeralaNews

ഇന്ധന വില വീണ്ടും വർദ്ധിപ്പിച്ചു;പെട്രോളിന് 30 പൈസയും, ഡീസലിന് 31 പൈസയും

ഇന്ധന വില വീണ്ടും വർദ്ധിപ്പിച്ചു.പെട്രോളിന്   30 പൈസയും, ഡീസലിന് 31 പൈസയുമാണ്  വർദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ പെട്രോളിന് 79രൂപ .69 പൈസയും ഡീസലിന് 72 രൂപ.82 പൈസയുമായി ഉയർന്നു.   കർണാടക നയിമസഭാ തെരഞ്ഞെടുപ്പിനു ശേഷം മാത്രം അഞ്ച് ദിവസം കൊണ്ട് പെട്രോളിന് 1 രൂപ.8 പൈസയും  ഡീസലിന് 1രൂപ.30 പൈസയുമാണ്  കൂടിയത്.  കർണാടക തെരഞ്ഞടുപ്പിന്റെ പശ്ചാത്തലത്തിൽ വില വർദ്ധിപ്പിക്കരുതെന്ന് കേന്ദ്രസർക്കാർ എണ്ണക്കമ്പനികൾക്ക് നിർദ്ദേശം നൽകിയിരുന്നു.തെരഞ്ഞെടുപ്പ് ക‍ഴിഞ്ഞതോടെ വില പ്രതിദിനം കൂട്ടുകയാണ്.
Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close