MoviesTrending

അഭിയുടെയും അനുവിന്‍റെയും കഥ;ടോ​വി​നോ തോ​മ​സ്, പി​യാ വാ​ജ്പെ​യ് കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ൾ

ടോ​വി​നോ തോ​മ​സ്, പി​യാ വാ​ജ്പെ​യ് എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ബി.​ആ​ർ. വി​ജ​യ​ല​ക്ഷ്മി സം​വി​ധാ​നം ചെ​യ്യു​ന്ന അ​ഭി​യു​ടെ ക​ഥ അ​നു​വി​ന്‍റെ​യും എ​ന്ന ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലേ​ക്ക്. മേയ് 25​നാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്യു​ന്ന​ത്.

ഉ​ദ​യ​ഭാ​നു, മ​ഹേ​ശ്വ​ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഒ​രു യ​ഥാ​ർ​ഥ സം​ഭ​വ​ത്തെ ആ​സ്പ​ദ​മാ​ക്കി​യൊ​രു​ക്കു​ന്ന ചി​ത്ര​ത്തി​ൽ ഒ​രു സോ​ഫ്റ്റ്‌വെയ​ർ എ​ൻജിനി​യ​റു​ടെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ടോ​വി​നോ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഗ്രാമീണ പെൺകുട്ടിയായ അനു എന്ന കഥാപാത്രമായാണ് പിയ എത്തുന്നത്. അ​ഭി​യും അ​നു​വും തമിലുണ്ടായ ​സൗ​ഹൃ​ദം പ്ര​ണ​യ​ത്തി​ൽ ക​ലാ​ശി​ക്കു​ന്നതും തു​ട​ർ​ന്ന് അ​വ​രു​ടെ ജീ​വി​ത​ത്തി​ലു​ണ്ടാ​കു​ന്ന സം​ഭ​വ​ബ​ഹു​ല​മാ​യ മു​ഹൂ​ർ​ത്ത​ങ്ങ​ളുമാണ് ചി​ത്രം പറയുന്ന​ത്. ത​മി​ഴി​ലും മ​ല​യാ​ള​ത്തി​ലും ഒ​രേ​സ​മ​യം നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്രം ടോവി​നോ തോ​മ​സി​ന്‍റെ കോളിവുഡ് അരങ്ങേറ്റചിത്രം കൂടിയാണ്.

നീ​ണ്ട ഇ​ട​വേ​ള​യ്ക്കു​ശേ​ഷമാണ് പി​യാ ബാ​ജ്പേ​യ് അ​ഭി​ന​യ​രം​ഗ​ത്തേ​ക്കു തി​രി​ച്ചെ​ത്തുന്നത്. ഒ​പ്പം പ്ര​ഭു, സു​ഹാ​സി​നി, രോ​ഹി​ണി, മ​ഹേ​ഷ്, ദീ​പ തു​ട​ങ്ങി​യ​വ​രും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. യൂ​ഡി​ലി ഫി​ലിം​സി​ന്‍റെ ബാനറിൽ സ​രി​ഗ​മ ഇ​ന്ത്യ ലി​മി​റ്റ​ഡ് ആണ് ചിത്രം നിർമിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close