Cover StoryNational

വാജുഭായ് വാലയുടേത് ഇന്ത്യൻ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന നടപടിയെന്ന് എ.കെ. ആന്റണി

ന്യൂഡൽഹി: കർണാടക ഗവർണറായ വാജുഭായ് വാലയുടേത് ഇന്ത്യൻ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന നടപടിയാണെന്ന് വ്യക്തമാക്കി മുതിർന്ന കോണ്‍ഗ്രസ്സ് നേതാവ് എ.കെ. ആന്റണി രംഗത്ത്.

സർക്കാർ രൂപീകരിക്കുന്നതിന് യെദിയൂരപ്പയെ വിളിച്ച ഗവർണറുടെ നടപടി അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. സാമാന്യ മര്യാദ പോലും ഗവർണർപാലിച്ചില്ലെന്നും, ഗവർണറുടെ നടപടിക്കെതിരായി കോണ്‍ഗ്രസ്സ് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസ്സ്, ജെഡിഎസ് സഖ്യം 117 പേരുടെ പിന്തുണക്കത്ത് ഗവർണർക്കു നല്‍കിയിരുന്നു. എന്നാല്‍ 104 പേരുടെ പിന്തുണയുള്ള യെദിയൂരപ്പയെയാണ് ഗവർണർ സർക്കാർ രൂപീകരിക്കുന്നതിനായി വിളിച്ചത്. വോട്ടർമാരുടെ പിന്തുണയും കോണ്‍ഗ്രസ്സ്-ജെഡിഎസ് സഖ്യത്തിനുണ്ട്. 36 ശതമാനം വോട്ടാണ് ബിജെപിക്കു ലഭിച്ചതെന്നും ആന്റണി കൂട്ടിച്ചേർത്തു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close