NationalNews

സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള ആദ്യ വാഗ്‌ദാനവുമായി യെദിയൂരപ്പ

ബെംഗളൂരു: സത്യപ്രതിജ്ഞ കഴിഞ്ഞു മണിക്കൂറുകൾക്കുള്ളിൽ ആദ്യ വാഗ്‌ദാനവുമായി കർണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ. അധികാരം നിലനിർത്തുന്നതിൽ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെയാണ് കാർഷിക കടം എഴുതിത്തള്ളുമെന്ന പ്രഖ്യാപനവുമായി യെദിയൂരപ്പ എത്തിയത്.

കർഷകരുടെ ഒരു ലക്ഷം രൂപ വരെയുള്ള കടം എഴുതിത്തള്ളുമെന്നാണ് മാധ്യമങ്ങൾക്ക് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. വായ്പകൾ എഴുതിത്തള്ളുന്നതിനെക്കുറിച്ച്‌ കർണാടക ചീഫ് സെക്രട്ടറിയുമായി സംസാരിച്ചെന്നും ഇതേക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് ചീഫ് സെക്രട്ടറി നാളെ സമർപ്പിക്കുമെന്നും യെദിയൂരപ്പ പറഞ്ഞു.

ഒരു ലക്ഷം രൂപ വരെയുള്ള കാർഷികകടം എഴുതിത്തള്ളുമെന്നത് ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. 56,000 കോടി രൂപയുടെ ബാധ്യതയാവും ഇതിലൂടെ കര്‍ണാടക സര്‍ക്കാരിനുണ്ടാവുക. തിരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണച്ചതിന് കർണാടക ജനതയ്ക്ക്, അദ്ദേഹം നന്ദി പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close