NationalNews

പെട്രോള്‍ – ഡീസല്‍ വില ഇന്നും വര്‍ദ്ധിപ്പിച്ചു

രാജ്യത്തെ പെട്രോള്‍-ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധന. പെട്രോളിന് 23 പൈസയും ഡീസലിന് 24 പൈസയുമാണ് വര്‍ധിച്ചത്. തുടര്‍ച്ചയായി നാലാം ദിവസമാണ് ഇന്ധനവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തുന്നത്. തിരുവനന്തപുരത്ത് പെട്രോള്‍ – 79.39 ഡീസല്‍ 72.51 എന്നിങ്ങനെയാണ് ഇന്നത്തെ വില.

അടുത്ത ദിവസങ്ങളില്‍ കൂടി വര്‍ധന തുടര്‍ന്നാല്‍ ഈ ആഴ്ച്ച തന്നെ കേരളത്തില്‍ പെട്രോള്‍ വില 80 കടന്നേക്കും. കര്‍ണാടക തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് ജനഹിതം അനുകൂലമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പത്ത് ദിവസത്തിലേറെ ഇന്ധനവില വര്‍ദ്ധിപ്പിക്കാന്‍ അനുവദിച്ചിരുന്നില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ അടുത്ത ദിവസം മുതല്‍ വിലവര്‍ധന ആരംഭിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close