Cover StoryFrom the EditorNational

കര്‍ണാടക മുഖ്യമന്ത്രിയായി യെദിയൂരപ്പ സത്യപ്രതിജ്​ഞ ചെയ്തു;രാജ്​ഭവനില്‍ കോണ്‍ഗ്രസിന്റേയും ​ജെ.ഡി.എസിന്റേയും പ്രതിഷേധം

ബംഗളൂരു: കര്‍ണാടകയില്‍ 23ാമത്​ മുഖ്യമന്ത്രിയായി യെദിയൂരപ്പ സത്യപ്രതിജ്​ഞ ചെയ്തു. പച്ച ഷാളണിഞ്ഞ്​ ക്ഷേത്ര ദര്‍ശനം നടത്തിയാണ്​ യെദിയൂരപ്പ സത്യപ്രതിജ്​ഞക്കെത്തിയത്​.

രണ്ടായിരത്തോളം പേര്‍ രാജ്ഭവന്​ പുറത്ത്​ യെദിയുരപ്പയുടെ സരത്യപ്രതിജ്​ഞ ആഘോഷിക്കുവാനായി എത്തിയിരുന്നു​. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളെല്ലാം രാജ്​ഭവനിലെത്തി. അതേസമയം, കോണ്‍ഗ്രസും ​െജ.ഡി.എസും രാജ്​ഭവനില്‍ പ്രതിഷേധിച്ചു

രാജ്​ഭവനില്‍ ശക്​തമായ പൊലീസ്​ സംരക്ഷണവും ഒരുക്കിയിയിരുന്നു. 16,000ഒാളം പോലീസ്​ ഉദ്യോഗസ്​ഥരെയാണ്​ സുരക്ഷക്കായി വിന്യസിച്ചിരിക്കുന്നത്​.

യെദിയുരപ്പക്ക്​ സത്യപ്രതിജ്​ഞ ചെയ്യാന്‍ സുപ്രീം കോടതി അനുമതി നല്‍കി​െയങ്കിലും ബി.ജെ.പി ഭൂരിപക്ഷമുണ്ടെന്ന്​ കാണിച്ച്‌​ ഗവര്‍ണര്‍ക്ക്​ നല്‍കിയ കത്ത്​ ഹാജരാക്കണമെന്ന്​ കോടതി ആവശ്യ​െപ്പട്ടിട്ടുണ്ട്​. 15 ദിവസമാണ്​ യെദിയൂരപ്പക്ക്​ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ അനുവദിച്ചത്​.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close