KeralaNews

മൊബൈല്‍ ഫോണില്‍ സംസാരിച്ച്‌ വാഹനം ഓടിച്ചാൽ കേസെടുക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി : വ്രൈിങിനിടെ മൊബൈൽ ഫോണിൽ സംസാരിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള വ്യവസ്ഥ നിയമത്തിൽ നിലവിൽ ഇല്ലാത്തതിനാൽ പോലീസിന് കേസെടുക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച്.

നിലവിൽ മൊബൈൽ ഫോണില്‍ സംസാരിച്ച്‌ വാഹനം ഓടിച്ചാൽ പോലീസ് ആക്ടിലെ 118 (ഇ) വകുപ്പ് അനുസരിച്ച്‌ ഒരാൾ അറിഞ്ഞുകൊണ്ട് പൊതുജനങ്ങളെയും പൊതു സുരക്ഷയെയും അപകടപ്പെടുത്തുന്ന നടപടിയായി കണക്കാക്കിയാണ് പോലീസ് കേസ് എടുക്കുന്നത്. ഇത് ചോദ്യം ചെയ്തുകൊണ്ട് കാക്കനാട് സ്വദേശി എം.ജെ സന്തോഷ് എന്നയാൾ നല്‍കിയ ഹർജിയിലാണ് ഡിവിഷൻ ബഞ്ചിന്റെ വിധി.

ഫോണിൽ സംസാരിക്കുന്നത് പൊതു ജനങ്ങളെ അപകടപ്പെടുത്തുന്ന ഒന്നാണെങ്കിൽ മാത്രമേ പോലീസ് നടപടി സാധ്യമാകൂ. മാത്രമല്ല, പോലീസ് ആക്ടിൽ മൊബൈലിൽ സാംസാരം നിരോധിച്ചുകൊണ്ടുള്ള വ്യവസ്ഥയും ഇപ്പോഴില്ല. അതിനാൽ, അങ്ങനെ വാഹനം ഓടിക്കുന്ന ആള്‍ പൊതു ജനങ്ങളെ അപകടപ്പെടുത്തുന്ന ഒരാളായി അനുമാനിക്കാൻ കഴിയില്ലെന്നും ഡിവിഷൻ ബഞ്ച് ചൂണ്ടിക്കാട്ടി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close