Cover StoryNational

ബിജെപി നേതാക്കൾ 100 കോടി വാഗ്ദാനം ചെയ്തതായി കുമാരസ്വാമി; കോൺഗ്രസിനൊപ്പം ഉറച്ചുനിൽക്കും

ബംഗളൂരൂ > ബിജെപി കുതിരക്കച്ചവടം നടത്തുകയാണെന്നും നൂറുകോടി രൂപവരെ എംഎല്‍എ മാർക്ക്  വാഗ്ദാനം ചെയ്തതായും ജെഡിഎസ് നേതാവ് എച്ച്‌ ഡി കുമാരസ്വാമി. വാർത്താ സമ്മേളനത്തിലാണ് കുമാരസ്വാമി ബിജെപിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. തൂക്കുസഭ ഉണ്ടായതിൽ ജനങ്ങളെ കുറ്റം പറയാനാവില്ല. തങ്ങളുടെ പത്ത് പേരെ റാഞ്ചിയാൽ 20 പേരെ തിരിച്ചെത്തിക്കാൻ അറിയാമെന്നും കുമാരസ്വാമി പറഞ്ഞു.

ഈ കള്ളപ്പണമൊക്കെ ബിജെപിക്ക് എവിടുന്നാണ് ലഭിച്ചത്. മുഖ്യമന്ത്രി പദത്തിനായി താൻ അവകാശ വാദം ഉന്നയിച്ചിട്ടില്ല. ബിജെപിയെ ഇനി പിന്തുണക്കില്ല. കഴിഞ്ഞ തവണ ബിജെപിക്കൊപ്പം നിന്നത് തെറ്റായിപ്പോയി. കോൺഗ്രസിനൊപ്പം ഉറച്ചുനില്‍ക്കുമെന്നും കുമാരസ്വാമി കൂട്ടിച്ചേർത്തു

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close