NationalNews

പശ്ചിമ ബംഗാള്‍ റീപോളിംഗിലും അക്രമം: തോക്കുധാരി ബാലറ്റ് പെട്ടി കടത്തി

കൊല്‍ക്കൊത്ത: പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമത്തിന് യാതൊരു നിയന്ത്രണവുമില്ല. തിങ്കളാഴ്ച നടന്ന വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നുവെന്ന് പരാതി ലഭിച്ച 568 ബൂത്തുകളിലാണ് ഇന്ന് വീണ്ടും വോട്ടെടുപ്പ് നടക്കുന്നത്. 568 ബൂത്തുകളിൽ നടന്ന റീപോളിംഗിലും വ്യാപകമായ ക്രമക്കേട്. മാല്‍ദയിലെ രത്വയില്‍ 76ാം നമ്ബര്‍ ബൂത്തില്‍ നിന്നും അജ്ഞാത സംഘം ബാലറ്റ്‌പെട്ടി കടത്തിക്കൊണ്ടുപോയി.

തോക്കുകള്‍ അടക്കം ആയുധങ്ങളുമായി എത്തിയ സംഘമാണ് ബാലറ്റ്‌പെട്ടി തട്ടിക്കൊണ്ടുപോയത്. ഉത്തര ദിനജ്പുരിലെ ഗോല്‍പൊഖറില്‍ സംഘര്‍ഷമുണ്ടാക്കിയ ജനക്കൂട്ടത്തിനു നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close