Cover StoryNational

ഗവർണർ കുതിരക്കച്ചവടത്തിന് പ്രോത്സാഹനം നൽകരുതെന്ന് കോൺഗ്രസ്

ഗവർണർ കുതിരക്കച്ചവടത്തിന് പ്രോത്സാഹനം നൽകരുതെന്ന് കോൺഗ്രസ്

ബംഗളൂരു: കർണാടക ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. ബി.ജെ.പിയുടെ കുതിരക്കച്ചവടത്തിന് ഗവർണർ    പ്രോത്സാഹനം നല്‍കരുതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു. കോൺഗ്രസ്- ജെ.ഡി.എസ് സഖ്യത്തിന് ഗവർണറെ കാണാൻ അവസരം നല്‍കുന്നില്ലെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. ഇന്ന് 12 മണി മുതല്‍ കൂടിക്കാഴ്ചക്കുവേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുകയാണെങ്കിലും ഇതുവരെ ഗവർണർ സമയം തന്നിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. മാത്രമല്ല,  രാവിലെ ബി.ജെ.പി നേതാവായ യെദിയൂരപ്പക്ക് ഗവർണർ കൂടിക്കാഴ്ചക്ക് സമയം അനുവദിക്കുകയും ചെയ്തിരുന്നു.

കോൺഗ്രസ്- ജെ.ഡി.എസ് സഖ്യത്തിന് കേവല ഭൂരിപക്ഷത്തിനും വളരെ കൂടുതൽ അംഗങ്ങളുണ്ട്. ഗവർണർക്ക് നല്‍കാനുള്ള എം.എല്‍.മാരുടെ പട്ടിക തയാറാക്കിക്കഴിഞ്ഞു. കോൺഗ്രസ് ജെ.ഡി.എസ് സഖ്യം നല്‍കിയ കത്തുകളോട്  പ്രതികരിക്കുന്നില്ലെന്നും ഗുലാംനബി ആസാദ് ചൂണ്ടിക്കാട്ടി.    ഗവര്‍ണറുടെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close