Cover StoryNational

കർണാടകയിൽ പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ്: ഗവർണർ അനുവദിച്ചില്ലെങ്കിൽ കോടതിയിലേക്ക്

ബംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പ് ഫലം പൂർണമായി പുറത്തുവന്നതിനു പിന്നാലെ സർക്കാരുണ്ടാക്കുമെന്ന നിലപാടിൽ ഉറച്ച് കോണ്‍ഗ്രസ്. സർക്കാർ രൂപീകരിക്കാൻ ഗവർണർ അനുവദിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. സർക്കാർ രൂപീകരണത്തിന് സാധ്യമായ എല്ലാ വഴികളും തേടുമെന്നും അദ്ദേഹം അറിയിച്ചു.

എംഎൽഎമാരെ മറുകണ്ടം ചാടിക്കാൻ ബിജെപി ശ്രമിച്ചാൽ തങ്ങളും രാഷ്ട്രീയം കളിക്കുമെന്ന് കോൺഗ്രസിന്‍റെ പ്രചാരണസമിതി തലവൻ ഡി.കെ. ശിവകുമാർ പറഞ്ഞു. എംഎൽഎമാരെ രാജിവെപ്പിക്കാൻ ബിജെപി ശ്രമിക്കുന്നുണ്ടെന്നും താൻ ബിജെപിക്ക് ഒപ്പം പോകുമെന്നത് തെറ്റായ വാർത്തയാണെന്നും ശിവകുമാർ കൂട്ടിച്ചേര്‍ത്തു.

ഒരു എംഎൽഎ പോലും പുറത്തുപോകില്ലെന്നും തങ്ങൾ തന്നെ സർക്കാർ രൂപീകരിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്നും സിദ്ധരാമയ്യയും പറഞ്ഞു. കോൺഗ്രസ് നിയമസഭ കക്ഷി യോഗം അൽപ്പസമയത്തിനകം ചേരും. അതേസമയം, സർക്കാർ രൂപീകരണ അവകാശവാദത്തിൽനിന്ന് പിന്നോട്ട് പോകേണ്ടെന്നാണ് ബിജെപിയുടെയും നിലപാട്. യെദിയൂരപ്പ ഇന്ന് ഗവർണറെ കാണുമെന്നും അറിയിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close