Cover StoryNational

എംഎൽഎമാരെ കാണാനില്ല; ജെഡി-എസ് യോഗവും വൈകുന്നു

 
ബംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ ജെഡി-എസ് വിളിച്ച നിയമസഭ കക്ഷിയോഗവും വൈകുന്നു. രണ്ട് എംഎൽഎമാർ യോഗത്തിൽ പങ്കെടുക്കാൻ എത്തിയിട്ടില്ലെന്നാണ് വിവരം. രാജ വെങ്കടപ്പ നായക, വെങ്കട റാവു നദഗൗഡ എന്നിവരാണ് ജെഡി-എസ് യോഗത്തിലേക്ക് എത്താത്ത എംഎൽഎമാർ.


ഇതിനിടെ എംഎൽഎമാർ എത്താതിരുന്നതിനെ തുടർന്ന് കോണ്‍ഗ്രസിന്‍റെ നിയമസഭ കക്ഷിയോഗവും വൈകുകയാണ്. രാവിലെ എട്ടിനാണ് യോഗം നിശ്ചയിച്ചിരുന്നത്. യോഗത്തിലേക്ക് 66 എംഎല്‍എമാര്‍ മാത്രമാണ് ഇതുവരെ എത്തിച്ചേര്‍ന്നതെന്നാണ് ലഭിക്കുന്ന വിവരം.

വടക്കൻ മേഖലയിൽനിന്നുള്ള എംഎൽഎമാരാണ് എത്താത്തത്. ഇ​വ​ർ​ക്കാ​യി പ്ര​ത്യേ​ക വി​മാ​നം സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. യോഗത്തിനെത്തിയ എംഎല്‍എമാരുടെ ഒപ്പുകള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close