Cover StoryNews

കർണാടകത്തിൽ ബിജെപിക്ക്‌ കൂടുതൽ സീറ്റ്‌, കേവല ഭുരിപക്ഷമില്ല;തകർന്നടിഞ്ഞ് കോൺഗ്രസ്

ബംഗളൂരു > കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ബിജെപിക്ക്‌ കുടുതൽ സീറ്റ്‌. എന്നാൽ കേവല ഭൂരിപക്ഷമില്ല. ഫലമറിഞ്ഞ 222 സീറ്റുകളിൽ ബിജെപി 106 സീറ്റിലും കോൺഗ്രസ്‌ 74 സീറ്റിലും ജെഡിഎസ്‌ 39 സീറ്റിലും മുന്നിലാണ്‌.
ഭരണകക്ഷിയായ കോൺഗ്രസ്‌ 74 സീറ്റിലേക്ക്‌ ചുരുങ്ങി.രണ്ടു മണ്ഡലങ്ങളിൽ മത്സരിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയിൽ പരാജയപ്പെട്ടപ്പോൾ ബദാമിയിൽ ലീഡ്‌ ചെയ്യുന്നുണ്ട്‌. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി യെദ്യൂരപ്പ ശിക്കാരിപുരയിൽ നിന്നും വിജയിച്ചു. ജെഡിഎസ്‌ നേതാവ്‌ എച്ച്‌ ഡി കുമാരസ്വാമി രാമനഗരയിൽ വിജയിച്ചു. ഒരു സ്വതന്ത്രനും ഒരു മണ്ഡലത്തിൽ കർണാടക പ്രഗ്ന്യാവന്ത ജനതാ പാർടി സ്ഥാനാർഥിയും ലീഡ്‌ ചെയ്യുന്നു.

കർണാടകയിൽ ആകെയുള്ള 224 നിയമസഭാ മണ്ഡലങ്ങളിൽ 2 മണ്ഡലങ്ങളിലെ തെരെഞ്ഞെടുപ്പ്‌ മാറ്റിവച്ചിരുന്നു. ആർക്കും ഭൂരിപക്ഷ മില്ലാത്ത സാഹചര്യത്തിൽ തുക്കുമന്ത്രിസഭയ്‌ക്കാകും സാധ്യത. ജനതാദൾ എസുമായി ചർച്ച നടത്താൻ കോൺഗ്രസിലെ മുതിർന്ന നേതാവ്‌ ഗുലാം നബി ആസാദ്‌ കർണാടകയിലേക്ക്‌ പുറപ്പെട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close