NationalNews

ബം​ഗാ​ളി​ല്‍ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് ജ​നാ​ധി​പ​ത്യ​ത്തെ ക​ശാ​പ്പു ചെ​യ്യു​ന്നു: യെ​ച്ചൂ​രി

ന്യൂ​ഡ​ല്‍​ഹി: പ​ശ്ചി​മ ബം​ഗാ​ള്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് ജ​നാ​ധി​പ​ത്യ​ത്തെ ക​ശാ​പ്പു ചെ​യ്യു​ക​യാ​ണെ​ന്നു സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി.

സി​പി​എം കു​ടും​ബ​ത്തെ തീ​വ​ച്ചു കൊ​ല്ലു​ക​യും തീ​വ​യ്പ്പും അ​ക്ര​മ​വും പ​ട​രു​ന്പോ​ഴും സം​സ്ഥാ​ന പോ​ലീ​സ് തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ന് ഒ​ത്താ​ശ ചെ​യ്താ​ണു പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. തൃ​ണ​മൂ​ല്‍ ഭ​ര​ണ​ത്തി​ന്‍റെ കീ​ഴി​ല്‍ സം​സ്ഥാ​ന​ത്ത് സാ​ധാ​ര​ണ രീ​തി​യി​ല്‍ ഒ​രു തെ​ര​ഞ്ഞെ​ടു​പ്പു​ക​ളും ന​ട​ത്താ​ന്‍ ക​ഴി​യി​ല്ലെ​ന്നാ​ണ് ഇ​തോ​ടെ വ്യ​ക്ത​മാ​കു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ ഉ​ന്ന​ത കോ​ട​തി​ക​ളു​ടെ നി​ര്‍​ദേ​ശ​ങ്ങ​ളും സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പാ​ലി​ക്കു​ന്നി​ല്ല. പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പോ​ലും എ​തി​ര്‍ സ്ഥാ​നാ​ര്‍​ഥി​ക​ളെ മ​ത്സ​രി​ക്കാ​ന്‍ പോ​ലും അ​നു​വ​ദി​ക്കാ​തെ അ​ധി​കാ​രം അ​ക്ര​മ​ത്തി​ലൂ​ടെ പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണു ന​ട​ക്കു​ന്ന​ത്. ബം​ഗാ​ളി​ല്‍ തൃ​ണ​മൂ​ല്‍ ഉ​യ​ര്‍​ത്തു​ന്ന കൊ​ല​പാ​ത​ക, അ​ക്ര​മ രാ​ഷ്ട്രീ​യ​ത്തി​നെ​തി​രേ രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ര​ണ​മെ​ന്നും യെ​ച്ചൂ​രി പ​റ​ഞ്ഞു.

പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ രാ​ഷ്ട്ര​പ​തി ഭ​ര​ണം ഏ​ര്‍​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ടോ എ​ന്ന ചോ​ദ്യ​ത്തി​ന് ജ​നാ​ധി​പ​ത്യ രീ​തി​യി​ലു​ള്ള പ​രി​ഹാ​ര മാ​ര്‍​ഗ​ങ്ങ​ളാ​ണ് വേ​ണ്ട​തെ​ന്നാ​യി​രു​ന്നു യെ​ച്ചൂ​രി​യു​ടെ മ​റു​പ​ടി. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സി​പി​എം-​ബി​ജെ​പി ധാ​ര​ണ​യു​ണ്ടാ​യി​രു​ന്നോ എ​ന്ന ചോ​ദ്യം യെ​ച്ചൂ​രി ത​ള്ളി​ക്ക​ള​ഞ്ഞു. ദേ​ശീ​യ ത​ല​ത്തി​ല്‍ ബി​ജെ​പി​യും പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സു​മാ​ണ് പാ​ര്‍​ട്ടി​യു​ടെ മു​ഖ്യ​ശ​ത്രു​ക്ക​ള്‍ എ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close