Cover StoryNewsWorld

ഡോക്ടർ ഇ സി ജി സുദർശൻ വിടവാങ്ങി

ഐൻസ്റ്റീന്റെ സിദ്ധാന്തത്തെ പോലും തിരുത്തി ശാസ്ത്രലോകത്തെ ഞെട്ടിച്ച ഇ സി ജി സുദർശൻ അന്തരിച്ചു 86 വയസായിരുന്നു. അമേരിക്കയിലെ ടെക്‌സാസിൽ ആയിരുന്നു അന്ത്യം. ഒൻപതു തവണ നോബൽ സമ്മാനത്തിന് നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്.

കോട്ടയം ജില്ലയിലെ പള്ളം എണ്ണക്കൽ ഐപ് ചാണ്ടിയുടെയും കൈതയിൽ അച്ചാമ്മ വർഗീസിന്റെയും മകനായി 1931 സെപ്റ്റംബർ 16നാണ് സുദർശന്റെ ജനനം. വേദാന്തത്തെയും ഊർജ്ജതന്ത്രത്തെയും കൂട്ടിയിണക്കിയുള്ള രീതിയായിരുന്നു സുദർശന്റേത്. ക്വാണ്ടം ഒപ്റ്റിക്സിലെ ടാക്കിയോൻ കണങ്ങളുടെ കണ്ടെത്തലിലൂടെ ഐൻസ്റ്റീൻ സിദ്ധാന്തം തിരുത്തിയെഴുതി. വൈദ്യനാഥ് മിശ്രയുമൊന്നിച്ച് സുദർശൻ നടത്തിയ ഈ കണ്ടെത്തലിനെ ക്വാണ്ടം സീനോ എഫക്ട് എന്ന് ശാസ്ത്രലോകം വിളിച്ചു. ഈ കണ്ടുപിടുത്തത്തിന് 2005ൽ നോബൽ സമ്മാനത്തിന്റെ അടുത്ത് വരെ സുദർശൻ എത്തി. 2007ൽ രാജ്യം പദ്മവിഭൂഷൺ നൽകി ആദരിച്ചു. നോബൽ സമ്മാനം ലഭിക്കാത്തവർക്കു നൽകുന്ന പ്രസിദ്ധമായ ഡിറാക് മെഡലിന് 2010ൽ അദ്ദേഹം അർഹനായി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close