Cover StoryFrom the EditorNationalNews

കർണാടക തെരഞ്ഞെടുപ്പ്:ദേശീയ ശ്രദ്ധയിൽ ജെഡിഎസ്,സിംഗപ്പൂർ ചർച്ചാ കേന്ദ്രം,കുമാരസ്വാമി മുഖ്യമന്ത്രിയാകുമെന്ന് മമത ബാനർജി

കർണാടക തെരഞ്ഞെടുപ്പിൽ എക്സിറ്റ് പോളുകൾ തൂക്കുസഭ പ്രവചിച്ചിരിക്കെ ജെഡിഎസ് ദേശീയ ശ്രദ്ധ തേടുന്നു.കേവല ഭൂരിപക്ഷം കോൺഗ്രസിനും ബിജെപിക്കും ലഭ്യമായില്ലെങ്കിൽ ജെഡിഎസിന്‍റെ നിലപാടായിരിക്കും നിർണായകമാകുക.ഇതോടെ പാർട്ടി അധ്യക്ഷനും കർണാടകമുഖ്യമന്ത്രിയുമായ എച്ച്ഡി കുമാരസ്വാമി എന്തു നിലപാട് സ്വീകരിക്കുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ ലോകം.

എക്സിറ്റ് പോൾ ഫലം പുറത്തു വന്നതിനു പിന്നാലെ കുമാരസ്വാമി സിംഗപ്പൂരിലേക്കു പോയത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായി.മകൻ എച്ച്കെ നിഖിൽ ഗൗഡയും കുമാരസ്വാമിക്കൊപ്പമുണ്ട്.തൂക്കുസഭ സാധ്യത തെളിഞ്ഞതോടെ രഹസ്യസഖ്യ ചർച്ചകൾക്കായാണ് കുമാരസ്വാമിയുടെ സിംഗപ്പുർ യാത്രയെന്നാണ് അഭ്യൂഹം.വോട്ടെണ്ണലിന്‍റെ തലേന്നു രാത്രി മാത്രമേ കുമാരസ്വാമി സിംഗപ്പുരിൽ നിന്ന് മടങ്ങിയെത്തൂ.

തൂക്കുസഭയുടെ സൂചന ലഭിച്ചതോടെ ബിജെപി,കോൺഗ്രസ് നേതാക്കൾ ജെഡിഎസ് നേതൃത്വവുമായി ചർച്ച ആരംഭിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.അതിനിടെ കുമാരസ്വാമി മുഖ്യമന്ത്രിയാകുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രഖ്യാപിച്ചത് ദേശീയ ശ്രദ്ധ നേടി.ഒരു ചാനൽ അഭിമുഖത്തിലാണ് മമത ഇക്കാര്യം പറഞ്ഞത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close