Cover StoryNationalNews

കോൺഗ്രസിന് ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ ബിജെപിക്കൊപ്പം പോകുന്ന പ്രശ്നമില്ല,എന്നാൽ കോൺഗ്രസ് തങ്ങളെ കണക്കിലെടുക്കണം,കർണാടകയിൽ നിലപാട് വിശദീകരിച്ച് ജെഡിഎസ്

കോൺഗ്രസിന് കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ ബിജെപിക്കൊപ്പം പോകുന്ന പ്രശ്നമില്ലെന്ന് ജെഡിഎസ്.എക്സിറ്റ് പോളുകളിൽ തൂക്കുസഭ പ്രവചിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ജനതാദൾ എസിന്‍റെ നിർണായക പ്രതികരണം.കോൺഗ്രസോ ബിജെപിയോ കേവലഭൂരിപക്ഷം നേടിയില്ലെങ്കിൽ ജനതാദൾ തെരഞ്ഞെടുക്കുന്ന പാർട്ടിയാവും കർണാടക ഭരിക്കുകയെന്നാണ് എക്സിറ്റ് പോൾ അനുമാനം.

ജെഡിഎസ് സെക്രട്ടറി ജനറലും മുഖ്യവക്താവുമായ ഡാനിഷ് അലിയാണ് ജെഎഡിഎസിന്‍റെ നിർണായക നിലപാട് വിശദീകരിച്ചത്.”കോൺഗ്രസിന് കേവലഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ ബിജെപിക്കൊപ്പം പോകുന്ന പ്രശ്നമില്ല.100ൽ താ‍ഴെയാണ് കോൺഗ്രസിന്‍റെ സീറ്റെങ്കിൽ സർക്കാരുണ്ടാക്കേണ്ടത് കോൺഗ്രസിന്‍റെ ഉത്തരവാദിത്തമാണ്.2019ലെ പൊതുതെരഞ്ഞെടുപ്പിനെ എങ്ങിനെ നേരിടുമെന്നും കോൺഗ്രസ് വ്യക്തമാക്കണം.”ഡാനിഷ് അലി വ്യക്തമാക്കി.

അതേസമയം അന്തിമഫലം വരട്ടെയെന്നാണ് കോൺഗ്രസ് നിലപാട്.കോൺഗ്രസിന് കൃത്യമായ ഭൂരിപക്ഷം ലഭിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു.

“ആ ചോദ്യം ഇപ്പോൾ ഉന്നയിക്കേണ്ട കാര്യമില്ല.ഇത് എക്സിറ്റ് പോൾ ഫലം മാത്രമാണ്,അന്തിമഫലമല്ല.”മുൻമുഖ്യമന്ത്രിയും കോൺഗ്രസ് മുതിർന്ന നേതാവുമായ വീരപ്പമൊയ്ലി വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close