Cover StoryNewsWorld

മുംബൈ ഭീകരാക്രമണത്തിൽ പാകിസ്താന് റോൾ ഉണ്ടായിരുന്നുവെന്ന് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്

മുംബൈ ഭീകരാക്രമണത്തിൽ പാകിസ്താന് റോൾ ഉണ്ടായിരുന്നുവെന്ന് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഡോൺ പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് നവാസ് ഷെരീഫ് ഇക്കാര്യം വ്യക്തമാക്കിയത്.

ആക്രമണ സൂത്രധാരനായ ഹാഫിസ് സൈദിന്റെയോ മസൂദ് അസറിന്റെയോ പേര് പറയാതെ ആയിരുന്നു നവാസ് ഷെരീഫിന്റെ പരാമർശം. “തീവ്രവാദ സംഘടനകൾ സജീവമായിരുന്നു. ‘നോൺ സ്റ്റേറ്റ് ആക്ടർസ്’ എന്ന് വിളിക്കാം. അവരെ അതിർത്തി കടന്നു മുംബൈയിൽ എത്തി 150 പേരെ കൊല്ലാൻ നമ്മൾ അനുവദിക്കണോ? “ഷെരീഫ് ചോദിച്ചു.

റാവൽ പിണ്ടിയിലെ ഭീകര വിരുദ്ധ കോടതിയിൽ മുംബൈ കേസ്‌ വിചാരണ നിർത്തി വച്ചതിനെ ഷെരീഫ് വിമർശിച്ചു. “നമ്മുക്ക് വിചാരണ എന്തുകൊണ്ട് പൂർത്തിയാക്കാനാകുന്നില്ല. അത് തീർത്തും അസ്വീകാര്യമാണ്. ഇതാണ് നമ്മൾ പഴി കേൾക്കാൻ കാരണം. പ്രസിഡന്റ്‌ പുടിൻ എന്നോട് ചോദിച്ചു, പ്രസിഡന്റ്‌ ക്സിയും ഇക്കാര്യം പറഞ്ഞു. ”

പനാമ കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി അയോഗ്യനാക്കിയതിനെ തുടന്നാണ്‌ 68കാരനായ നവാസ് ഷെരീഫ് പ്രധാനമന്ത്രിപദം ഒഴിയുന്നത്.സൈന്യത്തെയും നീതിന്യായ സംവിധാനത്തെയും ഷെരീഫ് വിമർശിച്ചു,”രണ്ടോ മൂന്നോ സമാന്തര സർക്കാരുണ്ടാകുമ്പോൾ നിങ്ങൾക്ക് ഒരു രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാൻ ആകില്ല. ഭരണഘടനാപരമായി അധികാരമുള്ള ഒരു സർക്കാരേ ഉണ്ടാകാൻ പാടൂള്ളൂ. “

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close