LifeMovies

തോക്കിന്‍ മുനയില്‍ മമ്മൂട്ടി, അബ്രഹാമിന്റെ സന്തതികളുടെ പോസ്റ്റര്‍ എത്തി

റിലീസിന് ഒരുങ്ങുന്ന മമ്മൂട്ടി നായകനാകുന്ന ഷാജി പടൂര്‍ ചിത്രം ‘അബ്രഹാമിന്റെ സന്തതികളുടെ നാലാമത്തെ പോസ്റ്റര്‍ പുറത്തിങ്ങി. മുമ്പിറങ്ങിയ പോസ്റ്ററുകളെ പോലെ തന്നെ ഈ പോസ്റ്ററും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.നേരത്തെ മമ്മൂട്ടിയുടെ മൂഖത്തിന് നേരെ തോക്കു ചൂണ്ടിയ രീതിയിലാണ് പോസ്റ്റര്‍. ഫേസ്ബുക്കിലൂടെ മമ്മൂട്ടി തന്നെയാണ് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ വീഡിയോ ഗാനം പതിനാലാം തിയ്യതി പുറത്തിറങ്ങും.

ഡെറിക് എബ്രഹാം എന്ന അസിസ്റ്റന്റ് പൊലീസ് കമ്മീഷണറായാണ് മമ്മൂട്ടി ഈ ചിത്രത്തിലെത്തുന്നത്. കനിഹ നായികയായെത്തുന്ന ചിത്രത്തില്‍ സിദ്ദീഖ്, രഞ്ജി പണിക്കര്‍, അന്‍സണ്‍ പോള്‍, സുരാജ് വെഞ്ഞാറമ്മൂട്, കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ടേക്ക്-ഓഫ് സംവിധായകന്‍ മഹേഷ് നാരായണനാണ് അബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രത്തിന്റെ എഡിറ്റര്‍.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close