BusinessTrending

കു​പ്പി​വെ​ള്ള​ത്തെ അ​വ​ശ്യ​സാ​ധ​ന പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഓ​ർ​ഡി​ന​ൻ​സി​നു സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: കു​പ്പി​വെ​ള്ള​ത്തെ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഓ​ർ​ഡി​ന​ൻ​സ് പു​റ​പ്പെ​ടു​വി​ക്കാ​ൻ സ​ർ​ക്കാ​ർ ഒ​രു​ങ്ങു​ന്നു. ഭ​ക്ഷ്യ​മ​ന്ത്രി വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ൽ ഇ​തു സം​ബ​ന്ധി​ച്ച തീ​രു​മാ​നം കൈ​ക്കൊ​ണ്ടു. കു​പ്പി​വെ​ള്ളം വി​ല​കു​റ​ച്ചു വി​ൽ​ക്ക​ണ​മെ​ന്ന തീ​രു​മാ​നം ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണു ന​ട​പ​ടി.

കു​പ്പി​വെ​ള്ള​ത്തി​ന്‍റെ വി​ല ലി​റ്റ​റി​ന് 20 രൂ​പ​വ​രെ​യാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണു ഭ​ക്ഷ്യ​മ​ന്ത്രി യോ​ഗം വി​ളി​ച്ച​ത്. 10 രൂ​പ​യാ​യി​രു​ന്ന വി​ല നി​ർ​മാ​താ​ക്ക​ൾ കു​ത്ത​നെ ഉ​യ​ർ​ത്തു​ക​യാ​യി​രു​ന്നു. ഇ​ന്ധ​ന വി​ല ഉ​ൾ​പ്പെ​ടെ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല ഉ​യ​ർ​ന്നു എ​ന്ന​കാ​ര​ണം പ​റ​ഞ്ഞാ​ണ് വി​ല ഇ​ര​ട്ടി​പ്പി​ച്ച​ത്. അ​തോ​ടെ​യാ​ണ് കു​പ്പി​വെ​ള്ള​ത്തെ അ​വ​ശ്യ​സാ​ധ​ന വി​ല നി​യ​ന്ത്ര​ണ നി​യ​മ​ത്തി​ന്‍റെ കീ​ഴി​ൽ​കൊ​ണ്ടു​വ​രാ​ൻ തീ​രു​മാ​നി​ച്ച​ത്.

കു​പ്പി​വെ​ള്ളം ഒ​രു കു​പ്പി​ക്ക് പ​ന്ത്ര​ണ്ടു രൂ​പ​യാ​ക്കാ​ൻ കേ​ര​ള​ത്തി​ലെ ക​ന്പ​നി​ക​ൾ ധാ​ര​ണ​യി​ലെ​ത്തി​യി​രു​ന്നെ​ങ്കി​ലും ഒ​രു​വി​ഭാ​ഗം അ​തി​നു ത​യാ​റാ​യി​രു​ന്നി​ല്ല. ചി​ല വ്യാ​പാ​രി​സം​ഘ​ട​ന​ക​ളും വി​ല​കു​റ​യ്ക്കാ​തെ കൊ​ള്ള​ലാ​ഭം കൊ​യ്യു​ക​യാ​ണു​ണ്ടാ​യ​ത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close