Cover StoryKeralaNews

സിഎംപി സി.പി.ഐ.എമ്മിലേക്ക് ? ലയന ചർച്ചകൾ സജീവമെന്ന് റിപ്പോർട്ട്

സി.എം.പി സി.പി.ഐ.എം.ൽ ലയിക്കുന്നതുമായി ബന്ധപ്പെട്ട് സജീവ ചർച്ചകൾ നടക്കുന്നതായി സൂചന.ലയനം സംബന്ധിച്ച്‌ ചര്‍ച്ച നടത്താന്‍ സിഎംപി പാര്‍ട്ടി കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിനെ ചുമതലപ്പെടുത്തിയതായും വിവരങ്ങളുണ്ട്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ ചര്‍ച്ച നടക്കുമെന്നാണ് റിപ്പോര്‍ട്ട്.

പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച റിപ്പോര്‍ട്ടില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഏകീകരണവും ലയനവും വേണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സിഎംപി ജനറല്‍ സെക്രട്ടറിയായി എംകെ കണ്ണനെയും പാര്‍ട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുത്തിരുന്നു. പാര്‍ട്ടിക്ക് പൊളിറ്റ് ബ്യൂറോയ്ക്ക് പകരം സെക്രട്ടേറിയറ്റ് മതിയെന്ന ഭരണഘടനാ ഭേദഗതി സമ്മേളനം അംഗീകരിച്ചു. എംഎച്ച്‌ ഷാരിയറാണ് സെക്രട്ടറി.

സംഘപരിവാർ അധികാരത്തില്‍ വന്നതിന് ശേഷം ജനാധിപത്യം മതനിരപേക്ഷത, സ്വതന്ത്രപരമാധികാരം ബഹുസ്വരത എന്നിവ കടുത്ത വെല്ലുവിളിയെ നേരിടുകയാണെന്നും രാജ്യത്തിന്റെ ഭരണഘടനയെ രക്ഷിക്കാന്‍ മതനിരപേക്ഷ ജനാധിപത്യ ശക്തികള്‍ ഒന്നിച്ച്‌ ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും സി എം പി ഒമ്പതാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാര്‍ ഉത്ഘാടനം ചെയ്തു കോടിയേരി ബാലകൃഷ്ണന്‍ ആഹ്വാനം ചെയ്തിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close