Cover StoryNationalNews

ഐ എസ് ആർ ഒ ചാരക്കേസിൽനമ്പി നാരായണനെ കുടുക്കിയ സംഭവത്തിൽ സംസ്ഥാന സർക്കാർ അന്വേഷണം പോരേയെന്നു സുപ്രീം കോടതി

ഐ എസ് ആർ ഒ ചാരക്കേസിൽ നമ്പി നാരായണനെ കുടുക്കിയ സംഭവത്തിൽ സംസ്ഥാന സർക്കാർ അന്വേഷണം പോരേയെന്നു സുപ്രീം കോടതി. ഇക്കാര്യം സി ബി ഐ അന്വേഷിക്കണമെന്ന ആവശ്യത്തിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. നമ്പി നാരായണന്റെ വാദത്തിനിടെയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇക്കാര്യം പറഞ്ഞത്.

ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ പ്രോസിക്യൂഷൻ നടപടി ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു. കുറ്റക്കാരെന്നു കണ്ടെത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി ആകാമെന്നും കോടതി വ്യക്തമാക്കി. നഷ്ടപരിഹാരം ആദ്യം സംസ്ഥാന സർക്കാർ നൽകണം.

ഇക്കാര്യത്തിൽ അന്വേഷണത്തിന് തയ്യാറെന്നു സി ബി ഐ കോടതിയെ അറിയിച്ചിരുന്നു. നമ്പി നാരായണനെ അറസ്റ്റ് ചെയ്തതിൽ നിയമലംഘനം ഉണ്ടായെന്നും കസ്റ്റഡിയിൽ ഇരിക്കെ നമ്പി നാരായണൻ പീഡിപ്പിക്കപ്പെട്ടെന്നും സി ബി ഐ കോടതിയെ ബോധിപ്പിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close