NEWS

​രാഹു​ല്‍ ഗാ​ന്ധി​​ ഒ​രു​കാ​ല​ത്തും പ്ര​ധാ​ന​മ​ന്ത്രി​യാ​വില്ല: ഖുശ്ബു

ചെ​ന്നൈ: കോ​ണ്‍​ഗ്ര​സ്​ നേ​താ​വ്​ രാ​ഹു​ല്‍ ഗാ​ന്ധി​​ ഒ​രു​കാ​ല​ത്തും പ്ര​ധാ​ന​മ​ന്ത്രി​യാ​കില്ലെന്ന് ​ ബി.​ജെ.​പി നേ​താ​വും ന​ടി​യു​മാ​യ ഖു​ശ്​​ബു സു​ന്ദ​ര്‍.
രാ​ഹു​ല്‍ ഗാ​ന്ധി ന​ട​ത്തു​ന്ന പ​ദ​യാ​ത്ര​കൊ​ണ്ട്​ കോ​ണ്‍​ഗ്ര​സ്​ ര​ക്ഷ​പ്പെ​ടി​ല്ല, നെഹ്റു കുടുംബം മാത്രമേ രക്ഷപെടുകയുള്ളൂ.താ​ന്‍ കോ​ണ്‍​ഗ്ര​സി​ലാ​യി​രു​ന്ന​പ്പോ​ഴാ​ണ്​ രാ​ഹു​ല്‍ ഗാ​ന്ധി അ​ധ്യ​ക്ഷ​സ്ഥാ​നം രാ​ജി​വെ​ച്ച​ത്. പ​ക​രം ആ​ര്​ നേ​താ​വാ​കു​മെ​ന്ന ചോ​ദ്യ​മു​യ​ര്‍​ന്നു. താ​ന​ട​ക്കം പ​ല​രും ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യു​ടെ പേ​ര് പ​റ​ഞ്ഞു. ഉ​ട​നെ എ​ല്ലാ​വ​രും ത​ന്‍റെ നേ​ര്‍​ക്ക്​ പാ​ഞ്ഞു.
ഇ​നി​യെ​ല്ലാ​വ​രും രാ​ഹു​ല്‍ ഗാ​ന്ധി​യെ സ​മീ​പി​ച്ച്‌​ അ​ധ്യ​ക്ഷ​സ്ഥാ​ന​മേ​റ്റെ​ടു​ക്ക​ണ​മെ​ന്ന നാ​ട​കം ക​ളി​ക്കും. ജ​ന​ങ്ങ​ള്‍​ക്ക്​ കോ​ണ്‍​ഗ്ര​സി​ലു​ള്ള വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ടു. അ​വ​ര്‍​ക്ക്​ പെ​ട്ടെ​ന്നൊ​ന്നും അ​ധി​കാ​ര​ത്തി​ല്‍ വ​രാ​ന്‍ ക​ഴി​യി​ല്ലെ​ന്നും ഖു​ശ്​​ബു ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

Back to top button
error: