SportsTrending

ഗി​ല്ലി​ന് അ​ർ​ധ​സെ​ഞ്ചു​റി; നൈ​റ്റ് റൈ​ഡേ​ഴ്സ് ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നെ വീ​ഴ്ത്തി

ശു​ഭ്മ​ൻ ഗി​ല്ലി​ന്‍റെ അ​ർ​ധ​സെ​ഞ്ചു​റി മി​ക​വി​ൽ ഐ​പി​എ​ൽ പോ​യി​ന്‍റ് പ​ട്ടി​യി​ൽ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നെ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് വീ​ഴ്ത്തി. 14 പ​ന്തു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ ആ​റു വി​ക്ക​റ്റി​നാ​യി​രു​ന്നു കോ​ൽ​ക്ക​ത്ത​യു​ടെ വി​ജ​യം. ചെ​ന്നൈ ഉ​യ​ർ​ത്തി​യ 178 റ​ണ്‍​സ് ല​ക്ഷ്യ​ത്തി​ലേ​ക്കു ബാ​റ്റു​വീ​ശീ​യ കോ​ൽ​ക്ക​ത്ത നാ​ലു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ല​ക്ഷ്യ​ത്തി​ലെ​ത്തി.

36 പ​ന്തി​ൽ 57 റ​ണ്‍​സ് നേ​ടി​യ ശു​ഭ്മ​ൻ ഗി​ല്ലി​ന് നാ​യ​ക​ൻ ദി​നേ​ശ് കാ​ർ​ത്തി​ക് ഉ​റ​ച്ചു​പി​ന്തു​ണ ന​ൽ​കി. 18 പ​ന്തി​ൽ 45 റ​ണ്‍​സാ​യി​രു​ന്നു നാ​യ​ക​ന്‍റെ സ​ന്പാ​ദ്യം. പി​രി​യാ​ത്ത അ​ഞ്ചാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ടി​ൽ 83 റ​ണ്‍​സ് ഗി​ൽ-​കാ​ർ​ത്തി​ക് കൂ​ട്ടു​കെ​ട്ട് അ​ടി​ച്ചു​കൂ​ട്ടി. ക്രി​സ് ലി​ൻ(12), സു​നി​ൽ ന​രെ​യ്ൻ(32), റോ​ബി​ൻ ഉ​ത്ത​പ്പ(6), ആ​ർ.​കെ.​സിം​ഗ്(16) എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു മ​റ്റു ബാ​റ്റ്സ്മാ​ൻ​മാ​രു​ടെ സ​ന്പാ​ദ്യം.

നേ​ര​ത്തെ, എം.​എ​സ്. ധോ​ണി​യു​ടെ ബാ​റ്റ് ഒ​രി​ക്ക​ൽ​ക്കൂ​ടി തീ ​തു​പ്പി​യ​പ്പോ​ൾ ചെ​ന്നൈ 20 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 177 റ​ണ്‍​സ് നേ​ടി. 25 പ​ന്തി​ൽ 43 റ​ണ്‍​സ് എ​ടു​ത്ത് പു​റ​ത്താ​കാ​തെ​നി​ന്ന ധോ​ണി​യു​ടെ ക​രു​ത്തി​ലാ​ണ് ചെ​ന്നൈ മി​ക​ച്ച സ്കോ​ർ സ്വ​ന്ത​മാ​ക്കി​യ​ത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close