Cover StoryKeralaNews

യു.ഡി.എഫ്. കളക്‌ട്രേറ്റ് പിക്കറ്റിംഗ് മെയ് 8 ന്

കസ്റ്റഡി മരണങ്ങള്‍ക്കും വര്‍ദ്ധിച്ചു വരുന്ന കൊലപാതകങ്ങള്‍ക്കുമെതിരെ മെയ് 8 ന് സംസ്ഥാന വ്യാപകമായി യു.ഡി.എഫ്. പ്രവര്‍ത്തകര്‍ ജില്ലാ കളക്‌ട്രേറ്റുകള്‍ പിക്കറ്റ് ചെയ്ത് അറസ്റ്റ് വരിക്കുമെന്ന് യു.ഡി.എഫ്. കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ അറിയിച്ചു.

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് പിക്കറ്റ് ചെയ്തായിരിക്കും അറസ്റ്റ് വരിക്കുക. തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പിക്കറ്റിംഗ് ഉദ്ഘാടനം ചെയ്യും. കൊല്ലം കളക്‌ട്രേറ്റിനുമുന്നില്‍ ആര്‍.എസ്.പി., നേതാവ് എ.എ. അസീസ്, പത്തനംതിട്ട കളക്‌ട്രേറ്റിനുമുന്നില്‍ മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആലപ്പുഴ കളക്‌ട്രേറ്റിനുമുന്നില്‍ കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്‍മാന്‍ ജോണി നെല്ലൂര്‍, കോട്ടയം കളക്‌ട്രേറ്റിനുമുന്നില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ ഉദ്ഘാടനം ചെയ്യും. ഇടുക്കി കളക്‌ട്രേറ്റിനുമുന്നില്‍ സി.എം.പി. നേതാവ് സി.പി.ജോണും, എറണാകുളം കളക്‌ട്രേറ്റിനുമുന്നില്‍ കെ.പി.സി.സി. പ്രസിഡന്റ് എം.എം. ഹസ്സനും ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ യു.ഡി.എഫ്. കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ പങ്കെടുക്കും. തൃശ്ശൂര്‍ കളക്‌ട്രേറ്റിനുമുന്നില്‍ കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ഡി.സതീശനും, പാലക്കാട് മുന്‍ കെ.പി.സി.സി. പ്രസിഡന്റ് കെ. മുരളീധരനും, മലപ്പുറം കളക്‌ട്രേറ്റിനുമുന്നില്‍ മുസ്ലീംലീഗ് ദേശീയ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയും ഉദ്ഘാടനം ചെയ്യും. കോഴിക്കോട് കളക്‌ട്രേറ്റിനു മുന്നില്‍ മുന്‍ കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരനും, വയനാട് മുന്‍മന്ത്രി കെ.സുധാകരനും, കണ്ണൂരില്‍ മുസ്ലീംലീഗ് നേതാവ് ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി.യും കാസറഗോഡ് മുസ്ലീം

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close