Cover StoryKeralaNews

വിദേശ വനിത കൊല്ലപ്പെട്ടത് മാനഭംഗത്തിനിടെ,കസ്റ്റഡിയിലുളള രണ്ടു പേർ അറസ്റ്റിൽ

കോവളത്ത് വിദേശ വനിത കൊല്ലപ്പെട്ട സംഭവത്തിൽ കസ്റ്റഡിയിലുളള പനത്തുറ ഉമേഷ്,ഉദയൻ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി.വിദേശ വനിത കൊല്ലപ്പെട്ടത് കാണാതായ ദിവസം തന്നെയെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.അറസ്റ്റിലായ രണ്ടു പേർക്കും കൊലപാതകത്തിൽ നേരിട്ടു പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

വിദേശ വനിത പീഡനത്തിന് ഇരയായതായി രാസ പരിശോധനാഫലം പുറത്തുവന്നു.മുടിയി‍ഴകളും വിരലടയാളവും പ്രതികളുടേതാണെന്ന് വ്യക്തമായി.ബോട്ടിംഗിനെന്ന് പറഞ്ഞാണ് വിദേശ വനിതയെ കണ്ടൽക്കാട്ടിലെത്തിച്ചതെന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ട്.

കോവളത്തെത്തിയ വിദേശ വനിതയെ ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേന പനത്തുറ സ്വദേശി സമീപിച്ചു. ബോട്ടിങ് നടത്താമെന്ന പേരില്‍ വള്ളത്തില്‍ ഇവിടേക്കെത്തിച്ചെന്നുമാണു മൊഴിയില്‍ പറയുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close