LifeMovies

രജനി ചിത്രം കാലായിലെ ആദ്യ ഗാനമെത്തി

ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന രജനി ചിത്രം കാലായിലെ ആദ്യ ഗാനമെത്തി. സെമ്മ വെയ്‌റ്റ് എന്ന് തുടങ്ങുന്ന ഗാനം അലപിച്ചിരിക്കുന്നത് സന്തോഷ് നാരായണനും ഹരിഹരസുതനും ചേർന്നാണ്. അരുൺരാജ കാമരാജിന്റേതാണ് ഗാനത്തിന്റെ വരികൾ.

മുംബയിലെ ഡോൺ കരികാലനായാണ് രജനി ചിത്രത്തിൽ എത്തുന്നത്. നാനാ പടേക്കർ, ഈശ്വരി ദേവി, സമുദ്രക്കനി, ഹുമ ഖറേഷി, പങ്കജ് ത്രിപാഠി എന്നിവരാണ് മറ്റ് അഭിനേതാക്കൾ. കബാലിയ്‌ക്ക് ശേഷം രജനീകാന്തും സംവിധായകൻ പാ രഞ്ജിത്തും ഒന്നിക്കുന്ന ചിത്രം കൂടിയാണ് കാലാ.

നടനും രജനിയുടെ മരുമകനുമായ ധനുഷാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് മെയ് ഒൻപതിന് നടക്കുമെന്ന് കഴിഞ്ഞദിവസം ധനുഷ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഏപ്രിൽ 27ന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം തമിഴ്‌നാട്ടിലെ സിനിമാ സമരം മൂലം മാറ്റി വയ്‌ക്കുകയായിരുന്നു. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ജൂൺ ഏഴിന് സിനിമ തീയേറ്ററുകളിലെത്തും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close