BusinessCover StoryFrom the EditorNews

15 ലക്ഷം എപ്പോൾ കിട്ടുമെന്ന് ചോദ്യം,വിവരാവകാശനിയമത്തിന് കീ‍ഴിൽ വരില്ലെന്ന് ഉത്തരം

തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് വാഗ്ദാനം ചെയ്ത 15 ലക്ഷം എപ്പോൾ കിട്ടുമെന്ന ചോദ്യത്തോട് പുറം തിരിഞ്ഞു നിന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്.അധികാരത്തിലേറിയാൽ വിദേശത്ത് നിന്ന് കളളപ്പണം തിരികെ കൊണ്ട് വന്ന് രാജ്യത്തെ ഓരോ പൗരന്‍റേയും ബാങ്ക് അക്കൗണ്ടുകളിൽ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്നായിരുന്നു നരേന്ദ്രമോഡിയുടെ വാഗ്ദാനം.2014 ലോകസഭാ തെരഞ്ഞെടുപ്പ് കാലത്തായിരുന്നു വാഗ്ദാനം.

ഇക്കാര്യത്തിൽ വിവരാവകാശനയമപ്രകാരം ചോദ്യമുയർന്നു.മോഹ‍ൻകുമാർ ശർമ്മ എന്നയാളാണ് വിവരാവകാശ പ്രകാരം നോട്ടീസ് നൽകിയത്.നോട്ടസാധുവാക്കലിന് ശേഷം 18 ദിവസത്തിനു ശേഷമാണ് മോഹൻകുമാർ നോട്ടീസ് നൽകിയത്.

മറുപടി ലഭിക്കാത്തതിനെ തുടർന്ന് അദ്ദേഹം കേന്ദ്രവിവരാവകാശ കമ്മീഷനിൽ അപ്പീൽ നൽകി.പ്രധാനമന്ത്രിയുടെ ഓഫീസും റിസർവ് ബാങ്കും മറുപടി നൽകുന്നില്ലെന്ന് കാണിച്ചായിരുന്നു അപ്പീൽ.ഇക്കാര്യം മുഖ്യവിവരാവകാശ കമ്മീഷണർ ആർ കെ മാഥുറിന്‍റെ ശ്രദ്ധയിൽ പെടുത്തി.ഇതിനു മറുപടി ആരായവെയാണ് ഇക്കാര്യം വിവരാവകാശ നിയമത്തിനു കീ‍ഴിൽ വരില്ലെന്ന് പ്രധാനമന്ത്രിയുടെ ഓപീസ് മറുപടി നൽകിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close