BusinessCover StoryNews

പെട്രോൾവില അങ്ങിനെയൊന്നും കുറയില്ല,എക്സൈസ് തീരുവ കുറയ്ക്കാൻ തയ്യാറാവാതെ കേന്ദ്രം

പെട്രോൾ,ഡീസൽ വില ഉടനെയൊന്നും കുറയില്ലെന്ന് സൂചന.പെട്രോളിന്‍റേയും ഡീസലിന്‍റേയും എക്സൈസ് തീരുവ കേന്ദ്ര സർക്കാർ കുറയ്ക്കാൻ തയ്യാറാവില്ലെന്ന് സൂചന.ഒരു രൂപ കുറച്ചാൽ സർക്കാരിന് 13,000 കോടി രൂപ നഷ്ടമാകുമെന്ന കണക്ക് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം ഈ നിലപാടെടുക്കുന്നത്.

“കേന്ദ്രം തീരുവ കുറയ്ക്കില്ല.സംസ്ഥാനങ്ങൾ വാറ്റുനികുതി കുറയ്ക്കാൻ തയ്യാറാവണം.”ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പ്രതികരിച്ചു.അതേസമയം,പെട്രോൾ വില എൺപതിലേക്കും ഡീസൽ വില എ‍ഴുപതിലേക്കും കുതിക്കുകയാണ്.

ഒരു ലിറ്റർ പെട്രോളിന് 19 രൂപ 48 പൈസയും ഡീസലിന് 15 രൂപ 33 പൈസയുമാണ് കേന്ദ്രസർക്കാർ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നത്.സംസ്ഥാനങ്ങളുടെ വാറ്റ് നികുതിയാകട്ടെ ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്തമാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close