Cover StoryNationalNews

സീതാറാം വീണ്ടും അമരക്കാരൻ,എംവി ഗോവിന്ദനും കെ രാധാകൃഷ്ണനും കേന്ദ്ര കമ്മിറ്റിയിൽ

സിപിഐഎം ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും.ഹൈദരാബാദിൽ ചേർന്ന 22ആമത് പാർട്ടി കോൺഗ്രസിലാണ് തീരുമാനം.വോട്ടെടുപ്പില്ലാതെയാണ് യെച്ചൂരി തെരഞ്ഞെടുക്കപ്പെട്ടത്.

17 അംഗ പൊളിറ്റ് ബ്യൂറോയേയും 95 അംഗ കേന്ദ്രകമ്മിറ്റിയേയും പാർട്ടി കോൺഗ്രസ് തെരഞ്ഞെടുത്തു.പിബിയിൽ രണ്ടു പേരും കേന്ദ്ര കമ്മിറ്റിയിൽ 20 പേരും പുതുമുഖങ്ങളാണ്.കേന്ദ്ര കമ്മിറ്റിയിൽ ഒരു സീറ്റ് സ്ത്രീകൾക്കായി ഒ‍ഴിച്ചിട്ടിരിക്കുകയാണ്.

കേരളത്തിൽ നിന്നുളള എസ് രാമചന്ദ്രൻ പൊളിറ്റ് ബ്യൂറോയിൽ തുടരും.എകെ പത്മനാഭൻ ഒ‍ഴിഞ്ഞു.തപൻ സെന്നും നീലോൽപൽ ബസുവും ആണ് പിബിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതുമുഖങ്ങൾ.

കേരളത്തില്‍ നിന്ന് എം.വി.ഗോവിന്ദനും കെ.രാധാകൃഷ്ണനും കേന്ദ്രകമ്മറ്റിയില്‍ എത്തും. കൂടാതെ മലയാളിയായ അഖിലേന്ത്യ കിസാന്‍ സഭാ നേതാവ് വിജൂ കൃഷ്ണനും മുരളീധരനും കമ്മിറ്റിയിലുണ്ട്. പി.കെ.ഗുരുദാസന്‍ കമ്മിറ്റിയില്‍ നിന്നൊഴിഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close