BusinessCover StoryNews

തിരിച്ചെത്താത്ത 2000 രൂപ നോട്ടുകൾ കരിഞ്ചന്തയിലേക്കെന്നു ഊഹാപോഹം, വിശദീകരിക്കാൻ കഴിയാതെ അധികൃതർ

രാജ്യത്തെ പല സംസ്ഥാനങ്ങളിലും എ ടി എമ്മുകൾ ഒഴിഞ്ഞു കിടക്കുന്നതിനെ കുറിച്ച് ഊഹാപോഹങ്ങൾ പടരുകയാണ്. ആന്ധ്ര, തെലങ്കാന, കർണാടക, ബീഹാർ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ആണ് കറൻസി ക്ഷാമം രൂക്ഷം. കേന്ദ്ര സർക്കാരും റിസർവ് ബാങ്കും ഇടപെടുന്നുണ്ടെന്നു വ്യക്തമാക്കുന്നുണ്ടെങ്കിലും കാരണത്തെ കുറിച്ച് ഒന്നും പറയുന്നില്ല.

2000 രൂപ നോട്ടുകൾ ബാങ്കുകളിൽ തിരിച്ചെത്തുന്നില്ല എന്നാണ് ബാങ്ക് ഉദ്യോഗസ്ഥർ അനൗദ്യോഗികമായി പറയുന്നത്. ഈ നോട്ടുകൾ എവിടെ പോകുന്നു എന്ന് വ്യക്തമല്ല. കള്ളപ്പണമായി കരിഞ്ചന്തയിലേക്കാണ് 2000 രൂപ നോട്ടുകൾ പോകുന്നതെന്ന ഊഹാപോഹം നിലവിലുണ്ട്. വലിപ്പം കുറവായതിനാൽ 2000 രൂപ നോട്ടുകൾ സൂക്ഷിക്കാനും എളുപ്പമുണ്ട്.

അടുത്ത മാസം നടക്കുന്ന കർണാടക തെരെഞ്ഞെടുപ്പിനു വേണ്ടി രാഷ്ട്രീയ പാർട്ടികൾ പണം കരുതി വെക്കുകയാണ് എന്ന് കരുതുന്നവരും ഉണ്ട്. പെട്ടെന്നുണ്ടായ സംഭവവികാസം എന്നാണ് ധനമന്ത്രി അരുൺ ജെയ്‌റ്റിലി ഇക്കാര്യത്തിൽ പ്രതികരിച്ചത്. എന്നാൽ പണം നീരവ് മോഡിയുടെ പോക്കറ്റിലേക്കാണ് പോകുന്നതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close