Cover StoryKeralaNews

മൈക്രോ ഫിനാന്‍സ് തട്ടിപ്പ്: പ്രതികള്‍ക്ക് രേഖകള്‍ നല്‍കരുതെന്ന് വിജിലന്‍സ്

കൊച്ചി: മൈക്രോ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് കേസില്‍ പ്രതികള്‍ക്ക് രേഖകള്‍ നല്‍കരുതെന്ന് വിജിലന്‍സ് ഹൈകോടതിയില്‍ അറിയിച്ചു. പ്രതികള്‍ക്ക് തെളിവുകളുടെ പകര്‍പ്പ് നല്‍കുന്നത് അന്വേഷണത്തെ ബാധിക്കും. കേസില്‍ അന്വേഷണം മുന്നോട്ട് പോകുകയാണ്. ഇൗ ഘട്ടത്തില്‍ തെളിവുകളുടെ പകര്‍പ്പ് നല്‍കാന്‍ നിര്‍ബന്ധിക്കരുതെന്നും വെള്ളാപള്ളി നടേശനെതിരായ കേസ്​ റദ്ദാക്കരുതെന്നും വിജിലന്‍സ്​ ഹൈകോടതിയെ അറിയിച്ചു.

കേസില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സ് കൂടുതല്‍ സമയം ആവശ്യപ്പെട്ടു. എന്നാല്‍ സമയം നീട്ടി നല്‍കാന്‍ ആവില്ലെന്ന് കോടതി വ്യക്തമാക്കി. തുടര്‍ന്ന്​ ഇടക്കാല അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ നല്‍കി.

തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ്​ വെള്ളാപള്ളി നടേശന്‍ ഹൈകോടതിയില്‍ ഹരജി നല്‍കിയത്​. എന്നാല്‍ വെള്ളാപ്പള്ളിക്കെതിരായ കേസ് റദ്ദാക്കരുതെന്നാണ് വിജിലന്‍സിന്‍റെ നിലപാട്.

കെ.എസ്.എഫ്.ഡി.സിയില്‍ നിന്നും മാനദണ്ഡങ്ങള്‍ മറികടന്നു മൈക്രോ ഫിനാന്‍സിനായി ലോണ്‍ തരപ്പെടുത്തിയെന്ന മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍റെ പരാതിയില്‍ രജിസ്ടര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാണ് വെള്ളാപ്പള്ളിയുടെ ഹരജിയിലെ ആവശ്യം.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close