NEWS

തൃശൂർ കുന്നംകുളത്ത് മകൾ അമ്മയെ എലിവിഷം കൊടുത്ത് കൊലപ്പെടുത്തി

തൃശൂർ: കുന്നംകുളത്ത് കീഴൂരിൽ മകൾ അമ്മയെ വിഷം കൊടുത്ത് കൊലപ്പെടുത്തി.കീഴൂർ ചൂഴിയാട്ടിൽ വീട്ടിൽ ചന്ദ്രന്റെ ഭാര്യ രുഗ്മിണി(58)യാണ് മരിച്ചത്.
സംഭവത്തിൽ മകൾ ഇന്ദുലേഖയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യതയുള്ള ഇന്ദുലേഖ സ്ഥലം കൈക്കലാക്കി വിൽപ്പന നടത്താൻ വേണ്ടി അമ്മയെ കൊലപ്പെടുത്തുകയായിരുന്നു.എലിവിഷം നൽകിയാണ് മകൾ ഇന്ദുലേഖ രുഗ്മിണിയെ കൊലപ്പെടുത്തിയത്.
കഴിഞ്ഞ പതിനെട്ടിനാണ് വിഷാംശം ഉള്ളിൽച്ചെന്ന നിലയിൽ കുന്നംകുളം താലൂക്കാശുപത്രിയിൽ രു​ഗ്മിണിയെ പ്രവേശിപ്പിച്ചത്.തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.ഇവിടെ നടത്തിയ പരിശോധനയിലാണ് എലിവിഷത്തിന്റ സാന്നിധ്യം കണ്ടെത്തിയത്.22നാണ് രുഗ്മണിയുടെ മരണം.
തുടർന്ന് ഈ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നവരെ വിളിച്ച് പോലീസ് ചോദ്യം ചെയ്തപ്പോഴാണ് മകൾ ഇന്ദുലേഖ വിഷം നൽകിയതായി സ്ഥിരീകരിച്ചത്.

Back to top button
error: