Cover StoryNationalNews

ബിജെപിക്ക് കനത്ത തിരിച്ചടി,അവിശ്വാസ പ്രമേയത്തെ ശിവസേന പിന്തുണയ്ക്കും,പാർട്ടി എംപിമാർക്ക് വിപ്പ്

ബിജെപിക്ക് കനത്ത തിരിച്ചടി നൽകി ടിഡിപി കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാൻ ശിവസേന തീരുമാനിച്ചു.പാർട്ടി എംപിമാർക്ക് ഇതു സംബന്ധിച്ച വിപ്പ് നൽകി.ഇതോടെ ബിജെപി സർക്കാരിനുളള പിന്തുണ 292 എംപിമാരായി ചുരുങ്ങി.2014ൽ 334 എംപിമാരുടെ പിന്തുണയോടെയാണ് നരേന്ദ്ര മോഡി സർക്കാർ അധികാരത്തിലെത്തിയത്.
ആ​ന്ധ്രാ​പ്ര​ദേ​ശി​നു പ്ര​ത്യേ​ക പ​ദ​വി നൽകാത്തതിൽ പ്രതിഷേധിച്ചാണ് തെ​ലു​ങ്കു​ദേ​ശം പാ​ർ​ട്ടി (ടി​ഡി​പി) എ​ൻ​ഡി​എ ബ​ന്ധം ഉ​പേ​ക്ഷി​ച്ചത്. അ​മ​രാ​വ​തി​യ​ൽ ചേ​ർ​ന്ന പാ​ർ​ട്ടി​യു​ടെ അ​ടി​യ​ന്ത​ര പോ​ളി​റ്റ് ബ്യൂ​റോ​യ്ക്കുശേ​ഷ​മാ​ണ് ആ​ന്ധ്രാ മു​ഖ്യ​മ​ന്ത്രി​യും പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റു​മാ​യ ച​ന്ദ്ര​ബാ​ബു നാ​യി​ഡു എ​ൻ​ഡി​എ ബന്ധം ഉപേക്ഷിക്കുന്ന തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്.
വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ ടി​ഡി​പി​യു​ടെ എം​പി​മാ​രു​മാ​യും ച​ന്ദ്ര​ബാ​ബു നാ​യി​ഡു ച​ർ​ച്ച ന​ട​ത്തി. പാ​ർ​ല​മെ​ന്‍റി​ൽ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ളെ​കു​റി​ച്ചും എം​പി​മാ​രു​മാ​യി മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച ന​ട​ത്തി​യ​താ​യാ​ണ് വി​വ​രം.
കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രെ വൈ​എ​സ്ആ​ർ കോ​ണ്‍​ഗ്ര​സ് കൊ​ണ്ടു​വ​രു​ന്ന അ​വി​ശ്വാ​സ പ്ര​മേ​യ​ത്തെ ടി​ഡി​പി പി​ന്തു​ണ​യ്ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. വൈ​എ​സ്ആ​ർ കോ​ണ്‍​ഗ്ര​സ് എം​പി വൈ.​വി സു​ബ്ബ റെ​ഡ്ഡി ആ​യി​രി​ക്കും അ​വി​ശ്വാ​സ പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കു​ക.
അവിശ്വാസപ്രമേയത്തെ അനുകൂലിക്കാൻ കോൺഗ്രസ്,തൃണമൂൽ കോൺഗ്രസ്,എഐഎഡിഎംകെ,സിപിഐഎം,എഐഎംഎം എന്നീ പാർട്ടികൾ തീരുമാനിച്ചിട്ടുണ്ട്.
Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close