NewsSports

എവര്‍ട്ടന് പുതിയ തിരിച്ചടി, സിഗേഴ്സന് പരിക്ക്

ഫോമില്ലാതെ വിഷമിക്കുന്ന എവര്‍ട്ടന് പുതിയ തിരിച്ചടി. മധ്യനിര താരം ഗില്‍ഫി സിഗേഴ്സന്‍ കാലിനേറ്റ പരിക്ക് കാരണം ഈ സീസണിലെ ബാക്കിയുള്ള മത്സരങ്ങളില്‍ കളിക്കില്ല. സീസണ്‍ അവസാനിച്ചെങ്കിലും താരം ഐസ്ലാന്‍ഡ് ലോകകപ്പ് ടീമില്‍ ഇടം നേടിയേക്കും. ലോകകപ്പില്‍ താരത്തിന് കളിക്കാനാവും എന്നാണ് പ്രതീക്ഷ. ബ്രയിറ്റന് എതിരായ പ്രീമിയര്‍ ലീഗ് മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്.

പ്രീമിയര്‍ ലീഗില്‍ ഒന്‍പതാം സ്ഥാനത്തുള്ള എവര്‍ട്ടന്റെ പ്രധാന താരങ്ങളില്‍ ഒരാളാണ് സിഗേഴ്സന്‍. സ്വാന്‍സിയില്‍ നിന്ന് സീസണ്‍ തുടക്കത്തില്‍ ഗൂഡിസന്‍ പാര്‍ക്കില്‍ എത്തിയ താരം ഫോം ഇല്ലാതെ വിഷമിച്ചെങ്കിലും പിന്നീട് ഫോം വീണ്ടെടുത്തിരുന്നു. കുഞ്ഞന്‍ രാജ്യമായ ഐസ്ലന്റിന് റഷ്യയില്‍ നടക്കുന്ന ലോകകപ്പില്‍ മികച്ച പ്രകടനം നടത്താന്‍ സിഗര്‍സന്റെ പ്രകടനം അത്യാവശ്യമാണ്. എവര്‍ട്ടന്‍ ഔദ്യോഗിക കുറിപ്പിലൂടെയാണ് താരത്തിന്റെ പരിക്ക് വിവരം സ്ഥിരീകരിച്ചത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close