NewsWorld

ബിന്ദ്യാദേവി ഭണ്ഡാരി നേപ്പാള്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു

കാഠ്മണ്ഡു : നേപ്പാള്‍ ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബിന്ധ്യാദേവി ഭണ്ഡാരി രണ്ടാം തവണയും പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ ദിവസം നടന്ന പ്രസിഡന്‍ഷ്യല്‍ ഇലെക്ഷനില്‍ നേപ്പാളി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കുമാരി ലക്ഷ്മി റായിയെ ആണ് ബിന്ദ്യാദേവി വന്‍ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയത്.

ഭരണ കക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍(യുഎംഎല്‍ ), കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (മാവോയിസ്റ് സെന്റര്‍) എന്നിവയുടെ സംയുക്ത സ്ഥാനാര്ഥിയായാണ് അമ്ബത്താറുകാരിയായ ബിന്ദ്യാദേവി ഭണ്ഡാരി മത്സരിച്ചത് .

26,921 ഇലക്ടറല്‍ കോളജ് അംഗങ്ങളുടെ വോട്ടുനേടിയയാണ് ബിന്ധ്യ ദേവിയുടെ വിജയം . നേപ്പാളി കോണ്‍ഗ്രസ് സ്ഥാനത്തിന് കുമാരി കുമാരി ലക്ഷ്മി റായിക്ക് 11,428 ഇലക്ടറല്‍ വോട്ടുകളാണ് ലഭിച്ചത് .

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close