Cover StoryNationalNews

തെരഞ്ഞെടുപ്പ്​ തോല്‍വി: ജനവിധി മാനിക്കുന്നുവെന്ന്​ ആദിത്യനാഥ്​

ഗോരഖ്​പൂര്‍: ഉത്തര്‍പ്രദേശി​ലെ ഗോരഖ്​പുര്‍, ഫുല്‍പുര്‍ ലോക്​സഭാ മണ്ഡലങ്ങളിലേക്ക്​ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ തോല്‍വി അപ്രതീക്ഷിതമെന്ന്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. തെരഞ്ഞെടുപ്പില്‍ ജനവിധി മാനിക്കുന്നു. ഇത്രയും വലിയ തോല്‍വി പ്രതീക്ഷിച്ചിരുന്നില്ല.

വന്‍ ഭൂരിപക്ഷത്തില്‍ പാര്‍ട്ടി നിലനിര്‍ത്തിയിരുന്ന മണ്ഡലങ്ങളിലെ തോല്‍വി പരിശോധിക്കുമെന്നും യോഗി ആദിത്യനാഥ്​ പ്രതികരിച്ചു.
തെരഞ്ഞെടുപ്പില്‍ എസ്​.പി^ ബി.എസ്​.പി കൂട്ടുകെട്ടിനെ ചെറുതായി കണ്ടു. ​അമിത ആത്​മവിശ്വാസ്വം പരാജയത്തിനു വഴിവെച്ചെന്നും യോഗി മാധ്യമങ്ങളോടു പറഞ്ഞു.
വിജയിച്ച സ്ഥാനാര്‍ഥികള്‍ക്ക്​ അഭിനന്ദങ്ങള്‍ അറിയിച്ച യോഗി ബി.എസ്​.പി^ എസ്​.പി ഒന്നിക്കുകയാണുണ്ടായതെന്നും ഇൗ സഖ്യം വികസനത്തിനു വേണ്ടിയല്ല പ്രവര്‍ത്തിക്കുകയെന്നും വിമര്‍ശിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close