NewsSports

മാഡ്രിഡ് ഡെര്‍ബിക്ക് കളമൊരുങ്ങി

ഈ ലാ ലീഗ സീസണിലെ രണ്ടാം മാഡ്രിഡ് ഡെര്‍ബിയുടെ തീയ്യതി കുറിച്ചു. ഏപ്രില്‍ 8 ഞായറാഴ്ചയാണ് മാഡ്രിഡ് ഡെര്‍ബി നടക്കുക. അത്ലറ്റിക്കോ മാഡ്രിഡും റയല്‍ മാഡ്രിഡും യൂറോപ്യന്‍ ചാമ്ബ്യന്‍ഷിപ്പുകളില്‍ ഉള്ളതിനാലാണ് ഏപ്രില്‍ എട്ടിന് ഡെര്‍ബി നടത്തേണ്ടി വന്നത്. മാഡ്രിഡില്‍ നിന്നുള്ള ലാ ലീഗയിലെ കരുത്തരായ രണ്ടു ടീമുകള്‍ ഏറ്റുമുട്ടുന്നത് കാണാന്‍ ഫുട്ബോള്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. വാണ്ട മെട്രോപ്പോളിറ്റാനോ സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ഡെര്‍ബി ഗോള്‍ രഹിതമായ സമനിലയിലായിരുന്നു പിരിഞ്ഞത്.

മാഡ്രിഡ് ഡെര്‍ബിയുടെ ചരിത്രം ഒരു നൂറ്റാണ്ടോളം പടര്‍ന്നു കിടക്കുന്നതാണ്. പിന്നീടിങ്ങോട്ട് ഇരു ടീമുകളും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ഏറ്റവുമധികം വിജയം നേടിയത് റയല്‍ മാഡ്രിഡാണ്(109). 55 തവണ ലോസ് ബ്ലാങ്കോസിനെ തറപറ്റിക്കാന്‍ അത്ലറ്റിക്കോ മാഡ്രിഡിന് സാധിച്ചു. 21 ഗോളുകളുമായി മാഡ്രിഡ് ഡെര്‍ബിയിലെ ടോപ്പ് സ്കോറര്‍ റയലിന്റെ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close