TechnologyTrending

ഐബോളിന്റെ ഏറ്റവും പുതിയ ടാബ്ലറ്റുകള്‍ വിപണിയില്‍

ഐബാളിന്റെ ഏറ്റവും പുതിയ ടാബ്ലറ്റുകള്‍ വിപണിയില്‍ എത്തി. പുതിയ iBal XJ ടാബ്ലെറ്റുകള്‍ മികച്ച ബാറ്ററി ലൈഫിലാണ് എത്തിയിരിക്കുന്നത്. ഈ മോഡലുകള്‍ക്ക് 10.1 ഇഞ്ചിന്റെ IPS HD ഡിസ്പ്ലേയാണ് നല്‍കിയിരിക്കുന്നത്.

3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റേര്‍ണല്‍ സ്റ്റോറേജുമാണ് ആന്തരിക സവിശേഷതകള്‍ .64 ജിബി വരെ ടാബിന്റെ മെമ്മറി വര്‍ധിപ്പിക്കുവാന്‍ സാധിക്കുന്നതാണ്. 1.3GHz Octacore പ്രോസസറിലാണ് ടാബ് പ്രവര്‍ത്തിക്കുക. കൂടാതെ Android 7.0 Nougat ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിക്കുക. 8 മെഗാപിക്സലിന്റെ പിന്‍ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ മുന്‍ ക്യാമറകളുമാണുള്ളത്.

19,999 രൂപയാണ് ടാബിന്റെ വിപണിയിലെ വില. ഓണ്‍ലൈന്‍ ഷോപ്പിങ് വെബ് സൈറ്റുകളില്‍ ഇത് ഉടനെ തന്നെ ലഭ്യമാകും. ഈ മോഡലുകള്‍ക്ക് 7,800mAhന്റെ ബാറ്ററി ലൈഫും ഉണ്ട്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close