Cover StoryKeralaNews

ചെങ്ങന്നൂരില്‍ ബി.ജെ.പിയുമായി സഹകരിക്കില്ലെന്ന് ബി.ഡി.ജെ.എസ്

ചേര്‍ത്തല: ചെങ്ങന്നൂരില്‍ ബി.ജെ.പിയുമായി സഹകരിക്കില്ലെന്ന് ബി.ഡി.ജെ.എസ് ചേര്‍ത്തല: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഹകരിക്കില്ലെന്ന് ബി.ഡി.ജെ.എസ് നേതാവ്​ തുഷാര്‍ വെള്ളാപ്പള്ളി. ആലപ്പുഴയില്‍ ചേര്‍ന്ന യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തുഷാര്‍.

ചെങ്ങന്നൂരില്‍ കഴിഞ്ഞ തവണ ബി.ജെ.പിക്ക് വോട്ട് കൂടിയത് ബി.ഡി.ജെ.എസ് കാരണമാണ്​. എന്നാല്‍ ബോര്‍ഡ് കോര്‍പറേഷന്‍ സ്ഥാനം കിട്ടാതെ ചെങ്ങന്നൂരില്‍ ബി.ജെ.പിയുമായി സഹകരിക്കില്ല. ബി.ജെ.പിയെ കൂട്ടാതെ മറ്റ് കക്ഷികളുടെ യോഗം ചേരുമെന്നും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതുവരെ ബി.ജെ.പിയുമായി സഹകരിക്കില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ​ു.

രാജ്യസഭ സീറ്റ്​ ആവശ്യപ്പെട്ട ആരോപണമുയര്‍ത്തി ബി.ജെ.പിയിലെ ചിലര്‍ തന്നെയും പാര്‍ട്ടിയെയും അധിക്ഷേപിച്ചു. വ്യാജ വാര്‍ത്ത സൃഷ്ടിച്ച്‌ അപമാനിച്ചവര്‍ക്കെതിരെ നടപടിക്ക്​ രേഖാമൂലം ആവശ്യപ്പെടുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

ഇടതുപക്ഷ പ്രവേശനത്തെ കുറിച്ചുള്ള ചോദ്യത്തിന്​ ഇടതുമുന്നണിയിലേക്ക്​ പോകണമെങ്കില്‍ ഒന്നു മൂളിയാല്‍ മതിയെന്നായിരുന്നു തുഷാറി​​െന്‍റ മറുപടി. ഇടതുമുന്നണിക്ക് മഅ്​ദനിയെ കൂട്ടാമെങ്കില്‍ ബി.ഡി.ജെ.എസിനോട്​ സഹകരിക്കാനാകില്ലേയെന്നും തുഷാര്‍ ചോദിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close