KeralaNews

സ്റ്റീഫന്‍ ഹോക്കിംഗിന് ആദരാഞ്ജലികളര്‍പ്പിച്ച് മുഖ്യമന്ത്രി

കൊച്ചി: പ്രമുഖ ഭൗതികശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിംഗിന്റെ അഭാവം മനുഷ്യരാശിക്ക് തന്നെ തീരാനഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശാസ്ത്രഗവേഷണ മേഖലകളില്‍ മാത്രമല്ല താന്‍ ജീവിച്ചിരുന്ന സമൂഹത്തോടും തികഞ്ഞ പ്രതിബദ്ധത കാണിച്ചിരുന്ന ഹോക്കിംഗ്‌സ് മുതലാളിത്ത വ്യവസ്ഥിതിയുടെയും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും ശാസ്ത്രവിരുദ്ധതയുടെയുമൊക്കെ കടുത്ത വിമര്‍ശകനായിരുന്നുവെന്നും മുഖ്യമന്ത്രി തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ കുറിച്ചു. ഹോക്കിംഗ്‌സിന്റെ വിയോഗത്തില്‍ ആദരാഞ്ജലികളര്‍പ്പിച്ച് രംഗത്തെത്തിയതായിരുന്നു അദ്ദേഹം.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

പ്രമുഖ ഭൗതികശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിംഗ്‌സിന്റെ ദീപ്തസ്മരണയ്ക്ക് മുന്നില്‍ ആദരാഞ്ജലികളര്‍പ്പിക്കുന്നു. ശാരീരികപരിമിതികളെ ധൈഷണികത കൊണ്ട് മറികടന്ന വ്യക്തിയാണ് അദ്ദേഹം. തമോഗര്‍ത്തങ്ങളെക്കുറിച്ച് ഇന്ന് ലഭ്യമായ വിവരങ്ങളില്‍ പലതും അദ്ദേഹത്തിന്റെ ഗവേഷണങ്ങളിലൂടെ രൂപപ്പെട്ടതാണ്.

ശാസ്ത്രഗവേഷണമേഖലകളില്‍ മാത്രമല്ല താന്‍ ജീവിച്ചിരുന്ന സമൂഹത്തോടും തികഞ്ഞ പ്രതിബദ്ധത കാണിച്ചിരുന്ന അദ്ദേഹം മുതലാളിത്ത വ്യവസ്ഥിതിയുടെയും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും ശാസ്ത്രവിരുദ്ധതയുടെയുമൊക്കെ കടുത്ത വിമര്‍ശകനായിരുന്നു. ലോകമെമ്ബാടും ലക്ഷകണക്കിന് മനുഷ്യര്‍ക്ക് തന്റെ ജീവിതം കൊണ്ട് പ്രചോദനം നല്‍കാന്‍ അദ്ദേഹത്തിനു സാധിച്ചു. വിയറ്റ്‌നാം യുദ്ധം മുതല്‍ ഡൊണാള്‍ഡ് ട്രംപിന്റെ തെറ്റായ നയങ്ങളെ വരെയും ശക്തിയുക്തം അദ്ദേഹം എതിര്‍ത്തു പോന്നിരുന്നു. അദ്ദേഹത്തിന്റെ അഭാവം മനുഷ്യരാശിക്ക് തന്നെ തീരാനഷ്ടമാണ്, മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close