NEWS

വിവാഹാലോചന നിരസിച്ചതിന് പെണ്‍കുട്ടിയുടെ അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ

കോട്ടയം: വിവാഹാലോചന നിരസിച്ചതിന് പെണ്‍കുട്ടിയുടെ അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍.

ഇടുക്കി കണയങ്കവയല്‍ മതമ്ബ കപ്പലുമാക്കല്‍ വീട്ടില്‍ വിശാഖ് (21) നെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്ന പെണ്‍കുട്ടിയുടെ അമ്മയെയാണ് ആക്രമിച്ചത്.

പ്രതി നേരത്തെ പെണ്‍കുട്ടിയെ വിവാഹം കഴിക്കണം എന്ന ആഗ്രഹത്തോടെ വീട്ടില്‍ ചെന്നെങ്കിലും പെൺകുട്ടിയുടെ വീട്ടുകാര്‍ സമ്മതിക്കാതെ മടക്കി അയക്കുകയായിരുന്നു. ഇതിലുള്ള വിരോധം മൂലം വിശാഖ് കഴിഞ്ഞ ദിവസം വെളുപ്പിനെ പെണ്‍കുട്ടിയുടെ വീടിന് പുറകുവശത്ത് പതുങ്ങിയിരുന്ന് അമ്മ പുറത്തിറങ്ങുന്ന തക്കം നോക്കി കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു.

 

 

ശബ്ദം കേട്ട് അടുത്ത് താമസിക്കുന്ന ബന്ധുക്കള്‍ ഓടിക്കൂടുകയും ഇയാളെ പിടിച്ചുവച്ച് പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.

Back to top button
error: