BusinessCover StoryTrending

പി​എ​ൻ​ബി ത​ട്ടി​പ്പ്: ലെ​റ്റ​ർ ഓ​ഫ് അ​ണ്ട​ർ​ടേ​ക്കിം​ഗ് അ​വ​സാ​നി​പ്പി​ക്കാ​ൻ ആ​ർ​ബി​ഐ

ന്യൂ​ഡ​ൽ​ഹി: പി​എ​ൻ​ബി ബാ​ങ്ക് ത​ട്ടി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വാ​യ്പാ ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കി റി​സ​ർ​വ് ബാ​ങ്ക്. ഇ​റ​ക്കു​മ​തി ആ​വ​ശ്യ​ങ്ങ​ൾ​ക്കു വേ​ണ്ടി ബാ​ങ്കു​ക​ൾ ലെ​റ്റ​ർ ഓ​ഫ് അ​ണ്ട​ർ​ടേ​ക്കിം​ഗ്(​എ​ൽ​ഒ​യു) ന​ൽ​കു​ന്ന രീ​തി ആ​ർ​ബി​ഐ നി​ർ​ത്ത​ലാ​ക്കി. ലെ​റ്റേ​ഴ്സ് ഓ​ഫ് കം​ഫ​ർ​ടും ആ​ർ​ബി​ഐ റ​ദ്ദാ​ക്കി.

പി​എ​ൻ​ബി ന​ൽ​കി​യ എ​ൽ​ഒ​യു ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​ന്ത്യ​ൻ ബാ​ങ്കു​ക​ളു​ടെ വി​ദേ​ശ​ത്തു​ള്ള ശാ​ഖ​യി​ൽ​നി​ന്ന് നീ​ര​വ് മോ​ദി​യും മെ​ഹു​ൽ ചോ​ക്സി​യും കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. ഇ​തേ തു​ട​ർ​ന്നാ​ണ് എ​ൽ​ഒ​യു ന​ൽ​കു​ന്ന​ത് നി​ർ​ത്ത​ലാ​ക്കാ​ൻ ആ​ർ​ബി​ഐ തീ​രു​മാ​നി​ച്ച​ത്. അ​തേ​സ​മ​യം നി​ല​വി​ലെ വ്യ​വ​സ്ഥ​ക​ള​നു​സ​രി​ച്ച് ലെ​റ്റ​ർ ഓ​ഫ് ക്രെ​ഡി​റ്റ് സം​വി​ധാ​നം തു​ട​രാ​ൻ ആ​ർ​ബി​ഐ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

വി​ദേ​ശ​വ്യാ​പാ​ര​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന ക​ന്പ​നി​ക​ൾ വി​ദേ​ശ ക​റ​ൻ​സി​യി​ൽ വാ​യ്പ തേ​ടി ഇ​ന്ത്യ​യി​ലെ ബാ​ങ്ക് ശാ​ഖ​യെ സ​മീ​പി​ക്കു​ന്പോ​ൾ അ​വ​ർ എ​ൽ​ഒ​യു ന​ൽ​കും. ഇ​ന്ത്യ​ൻ ബാ​ങ്കു​ക​ളു​ടെ വി​ദേ​ശ​ത്തെ ശാ​ഖ​യി​ലേ​ക്കാ​ണി​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ദേ​ശ​ത്ത് പ​ണം ല​ഭ്യ​മാ​ക്കു​ന്ന​താ​യി​രു​ന്നു എ​ൽ​ഒ​യു രീ​തി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close