KeralaNews

എം.എം. അക്​ബറിനെതിരായ കേസില്‍ ന്യൂനപക്ഷ കമീഷന്‍ റിപ്പോര്‍ട്ട്​ തേടി

പീസ്​ സ്​കൂള്‍ എം.ഡി എം.എം. അക്​ബറിനെതിരായ കേസില്‍ ന്യൂനപക്ഷ കമീഷന്‍ ഡി.ജി.പിയില്‍നിന്നും റിപ്പോര്‍ട്ട്​ തേടി. കെ.കെ. കൊച്ചുമുഹമ്മദി​​െന്‍റ പരാതിയിലാണ്​ കമീഷ​ന്‍ റിപ്പോര്‍ട്ട്​ തേടിയത്​. ന്യൂനപക്ഷ അംഗമായതിനാലാണ്​ അക്​ബര്‍​ മതസ്​പര്‍ധയുടെ പേരില്‍ അറസ്​റ്റ്​ ചെയ്യപ്പെട്ടതെന്ന്​ പരാതിയിലുണ്ട്​.

ഇതേ കേസില്‍ മറ്റുള്ളവര്‍ക്ക്​ ​നല്‍കിയ നീതി അക്​ബറിന്​ നിഷേധിക്കപ്പെട്ടുവെന്നും ഇക്കാര്യത്തില്‍ വിവേചനം ഉണ്ടായിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. മതസ്​പര്‍ധയുടെ പേരില്‍ കേരളത്തില്‍ എത്രപേരെ അറസ്​റ്റ്​ ചെയ്​തിട്ടുണ്ടെന്നും എത്ര പേര്‍ക്ക്​ എതിരെ കേസ്​ രജിസ്​റ്റര്‍ ചെയ്​തിട്ടുണ്ടെന്നും വ്യക്​തമാക്കണമെന്നും പരാതിയിലുണ്ട്​.​ എന്നാല്‍ ഇക്കാര്യം റിപ്പോര്‍ട്ട്​ ചെയ്യുന്നതിന്​ സമയം നല്‍കണമെന്ന്​ ഡി.ജി.പിക്കുവേണ്ടി സിറ്റിങില്‍ ഹാജരായ ക്രൈംബ്രാഞ്ച്​ ഡിവൈ.എസ്​.പി മണികണ്​ഠന്‍ ആവശ്യപ്പെട്ടു. ഏപ്രില്‍ 17ന്​ നടക്കുന്ന സിറ്റിങില്‍ പരാതി വീണ്ടും പരിഗണിക്കും.

മൃതദേഹം അടക്കം ചെയ്യുന്നതിന്​ ജില്ല കലക്​ടര്‍ സ്​ഥലം കണ്ടെത്തികൊടുക്കണമെന്ന്​ ഫെലോഷിപ്​​ ഒാഫ്​ ക്രിസ്​ത്യന്‍ ചര്‍ച്ചസി​​െന്‍റ പരാതിയില്‍ ​കമീഷന്‍ ഉത്തരവിട്ടു. ജില്ലയിലെ 25 സ്വ​തന്ത്ര ക്രിസ്​ത്യന്‍ സഭകളുടെ കൂട്ടായ്​മയാണ്​ ഫെലോഷിപ്​​ ഒാഫ്​ ക്രിസ്​ത്യന്‍ ചര്‍ച്ചസ്​. മറ്റുസഭകള്‍ ഇക്കൂട്ടരെ ഉള്‍കൊള്ളാത്തതിനാല്‍ ഇവര്‍ക്ക്​ മൃതദേഹം സംസ്​കരിക്കുന്നതിന്​ സ്​ഥലമില്ലാത്ത സാഹചര്യമുണ്ട്​. ഇക്കാര്യം അധികൃതരെ അറിയിച്ചുവെങ്കിലും കൃത്യമായ നടപടി സ്വീകരിച്ചിരുന്നില്ല. തുടര്‍ന്നാണ്​ ന്യൂനപക്ഷ കമീഷനില്‍ പരാതി നല്‍കിയത്​. അയ്യന്തോള്‍ കലക്​ടറേറ്റ്​ ഹാളില്‍ നടന്ന സിറ്റിങില്‍ 49 കേസുകള്‍ പരിഗണിച്ചു. നാല്​ പരാതികളില്‍ തീര്‍പ്പുകല്‍പ്പിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close