Cover StoryKeralaNews

സി.പി.എം ഭീഷണി; പൊലീസ്​ സംരക്ഷണം തേടി മുന്‍ എസ്.ഐയുടെ ഹർജി

കൊച്ചി: സി.പി.എം പ്രവര്‍ത്തകരുടെ ഭീഷണിയെ തുടര്‍ന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറിയോട്​ പൊലീസ്​ സംരക്ഷണം തേടി. കാസര്‍കോട് സ്വദേശിയായ മുന്‍ എസ്.ഐ നല്‍കിയ ഹരജിയില്‍ ഹൈകോടതിയാണ് വിശദീകരണം തേടിയത്. കാസര്‍കോട്​ നീലേശ്വരം മടി​െക്കെ സ്വദേശിയും ശ്രീനാരായണ ധര്‍മ പരിഷത്ത് സംഘടനാ പ്രവര്‍ത്തകനുമായ സി. ബാലകൃഷ്​ണന്‍ സമര്‍പ്പിച്ച ഹരജിയിലാണ്​ സി.പി.എം ജില്ലാ സെക്രട്ടറിക്ക്​ നോട്ടീസ്​ ഉത്തരവായത്​.

സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം കൃഷി ​േജാലികളുമായി കഴിയുന്ന താന്‍ ശ്രീനാരായണ ധര്‍മ പരിഷത്തില്‍ സജീവമായതില്‍ പ്രതിഷേധമുള്ള ചില സി.പി.എം പ്രവര്‍ത്തകര്‍ 2010ല്‍ വീടാക്രമിച്ച്‌​ ത​ന്നെയും വീട്ടുകാരെയും മര്‍ദിച്ചതായി ഹർജിയില്‍ പറയുന്നു. പൊലീസിന് പരാതി നല്‍കിയെങ്കിലും രാഷ്​ട്രീയ സമര്‍ദ്ദം മൂലം വേണ്ട നടപടിയുണ്ടായില്ലന്നാണ് ഹർജിക്കാരന്‍റെ വാദം.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close