IndiaNEWS

ഐടിബിപി ജവാന്മാര്‍ സഞ്ചരിച്ചിരുന്ന ബസ് കശ്മീരില്‍ നദിയിലേക്ക് മറിഞ്ഞ് ഏഴുമരണം

ശ്രീനഗര്‍: ഐടിബിപി(I.T.B.P) ജവാന്മാര്‍ സഞ്ചരിച്ചിരുന്ന ബസ് കശ്മീരില്‍ നദിയിലേക്ക് മറിഞ്ഞ് ഏഴ് മരണം. 37 ജവാന്മാരും രണ്ട് ജമ്മു കശ്മീര്‍ പൊലീസ് ഉദ്യോഗസ്ഥരുമാണ് ബസ്സില്‍ ഉണ്ടായിരുന്നത്.

ചന്ദന്‍വാരിയില്‍ നിന്ന് പഹല്‍ഗാമിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ജവാന്മാരെ ശ്രീനഗറിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി.

അമര്‍നാഥ് യാത്ര ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവരാണ് അപകടത്തില്‍പെട്ടത്. ബ്രേക്കിന് തകരാര്‍ സംഭവിച്ചതാണ് ബസ് മറിയാന്‍ കാരണമെന്നാണ് പ്രാഥമിക വിവരം.

 

Back to top button
error: