Cover StoryKeralaNews

ല​ക്ഷ​ദ്വീ​പി​ലേ​ക്കു​ള്ള ക​പ്പ​ല്‍ സ​ര്‍​വീ​സ് നി​ര്‍​ത്തി; ബോ​ട്ടു​ക​ള്‍ തീ​ര​ത്ത​ടു​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ബേ​പ്പൂ​രി​ല്‍​നി​ന്ന് ല​ക്ഷ​ദ്വീ​പി​ലേ​ക്കു​ള്ള ക​പ്പ​ല്‍ സ​ര്‍​വീ​സു​ക​ള്‍ നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ നി​ര്‍​ദേ​ശം. കേ​ര​ള തീ​ര​ത്ത് ന്യൂ​ന​മ​ര്‍​ദം ശ​ക്തി​പ്രാ​പി​ച്ച​തി​നെ തു​ട​ര്‍​ന്ന് മു​ന്‍​ക​രു​ത​ലെ​ന്ന നി​ല​യി​ലാ​ണ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ള്ള​ത്. ക​ന​ത്ത​മ​ഴ​യ്ക്കും ക​ട​ല്‍​ക്ഷോ​ഭ​ത്തി​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ തീ​ര​ങ്ങ​ളി​ല്‍​നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു​പോ​യ ബോ​ട്ടു​ക​ള്‍ ല​ക്ഷ​ദ്വീ​പ് തീ​ര​ത്ത് അ​ടു​പ്പി​ച്ചു. ജാ​ഗ്ര​താ​നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്ന് അ​ന്‍​പ​തോ​ളം ബോ​ട്ടു​ക​ളാ​ണ് തീ​ര​ത്ത​ടു​പ്പി​ച്ച​ത്.

കേ​ര​ളാ​തീ​ര​ത്ത് ശ​ക്ത​മാ​യ ചു​ഴ​ലി​ക്കാ​റ്റി​നു സാ​ധ്യ​ത​യെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. മ​ണി​ക്കൂ​റി​ല്‍ 65 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത്തി​ല്‍ കാ​റ്റ​ടി​ക്കു​മെ​ന്നാ​ണ് പ്ര​വ​ച​നം. ക​ട​ലി​നു​ള്ളി​ല്‍ കാ​റ്റി​ന്‍റെ വേ​ഗം 65 കി​ലോ​മീ​റ്റ​ര്‍ വ​രെ ആ​യേ​ക്കാം. തി​ര​മാ​ല ര​ണ്ട​ര മു​ത​ല്‍ മൂ​ന്ന​ര വ​രെ മീ​റ്റ​ര്‍ ഉ​യ​രാ​നും സാ​ധ്യ​ത​യു​ണ്ട്. ക​ട​ല്‍ അ​ത്യ​ന്തം പ്ര​ക്ഷു​ബ്ധ​മാ​യി​രി​ക്കും.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ശ്രീ​ല​ങ്ക​യ്ക്കു പ​ടി​ഞ്ഞാ​റും ല​ക്ഷ​ദ്വീ​പി​നു കി​ഴ​ക്കും ക​ന്യാ​കു​മാ​രി​ക്കും തി​രു​വ​ന​ന്ത​പു​ര​ത്തി​നും പ​ടി​ഞ്ഞാ​റും മാ​ലി​ദ്വീ​പി​ന് സ​മീ​പ​വും ഉ​ള്ള തെ​ക്ക​ന്‍ ഇ​ന്ത്യ​ന്‍ ക​ട​ലി​ല്‍ 14 വ​രെ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​ക​രു​തെ​ന്നു സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി മു​ന്ന​റി​യി​പ്പ് ന​ല്‍​കി. കേ​ര​ളാ​തീ​ര​ത്ത് ക​ന​ത്ത ജാ​ഗ്ര​താ നി​ര്‍​ദേ​ശ​വും ന​ല്‍​കി​യി​ട്ടു​ണ്ട്.

ക​ന്യാ​കു​മാ​രി​ക്കു തെ​ക്ക് ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പ​പ്പെ​ട്ട ന്യൂ​ന​മ​ര്‍​ദം മാ​ലി തീ​ര​ത്തേ​ക്കു നീ​ങ്ങു​ക​യ​യാ​ണെ​ന്നാ​യി​രു​ന്നു ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​പ്പോ​ഴ​ത് കേ​ര​ളാ​തീ​ര​ത്ത് ശ​ക്ത​മാ​കു​ന്ന​താ​യാ​ണ് വി​വ​രം. ക​ഴി​ഞ്ഞ മൂ​ന്നു​ദി​വ​സ​മാ​യി തീ​ര​ത്ത് ജാ​ഗ്ര​താ നി​ര്‍​ദേ​ശം നി​ല​നി​ന്നി​രു​ന്നു. തെ​ക്ക​ന്‍ കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലും ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്നും മു​ന്ന​റി​യി​പ്പ് ഉ​ണ്ടാ​യി​രു​ന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close