Uncategorized

വീരേന്ദ്രകുമാറും, മുരളീധരനും ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം: രാജ്യസഭ സീറ്റിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ജെഡിയു സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്രകുമാറും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരനും ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.

വീരേന്ദ്രകുമാര്‍ കേരള നിയമസഭയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുന്നത്. അതേ സമയം മുരളീധരന്‍ മഹാരാഷ്ട്രയില്‍ നിന്നാണ് നാമനിര്‍ദ്ദേശ പത്രിക നല്‍കുന്നത്.

നേരത്തേ യുഡിഎഫ് പ്രതിനിധിയായി രാജ്യസഭാംഗമായ വീരേന്ദ്രകുമാര്‍ സ്ഥാനം രാജിവച്ചതിനെ തുടര്‍ന്നാണ് കേരളത്തില്‍ സീറ്റ് ഒഴിവു വന്നത്. പിന്നീട് യുഡിഎഫ് വിട്ട ഇദ്ദേഹത്തെ ഇടതുമുന്നണി രാജ്യസഭ സീറ്റ് നല്‍കി സ്വീകരിക്കുകയായിരുന്നു.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് അടുത്തു വന്ന സാഹചര്യത്തില്‍ മുരളീധരന്റെ രാജ്യസഭ പ്രവേശനം വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്. ഇതോടെ നാലാമത്തെ മലയാളിയാണ് ബിജെപിയുടെ രാജ്യസഭാംഗമാകുന്നത്. നേരത്തെ അല്‍ഫോണ്‍സ് കണ്ണന്താനവും സുരേഷ് ഗോപിയും രാജ്യസഭയിലെത്തിയിരുന്നു. നിലവില്‍ രാജ്യസഭാംഗമായ രാജീവ് ചന്ദ്രശേഖര്‍ കര്‍ണ്ണാടകയില്‍ നിന്ന് വീണ്ടും മത്സരിക്കുന്നുണ്ട്.

വി മുരളീധരന് കേന്ദ്രമന്ത്രിസ്ഥാനം ലഭിച്ചേക്കുമെന്ന് കരുതപ്പെടുന്നുണ്ട്. നേരത്തെ ബിഡിജെഎസിന് രാജ്യസഭ സീറ്റ് നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത് തളളിയാണ് മുതിര്‍ന്ന നേതാവായ വി മുരളീധരനെ ബിജെപി രാജ്യസഭയിലേക്ക് മത്സരിപ്പിക്കുന്നത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close