HealthLife

മുട്ട പോഷകാഹാര കലവറ

മു​ട്ട പോ​ഷ​ക​ങ്ങ​ളു​ടെ ക​ല​വ​റ​യാ​ണ്. മു​ട്ട ക​ഴി​ക്കും മുൻ​പ് ഗു​ണ​ങ്ങ​ള​റി​യാം. മു​ട്ട​യു​ടെ വെ​ള്ള​യിൽ പ്രോ​ട്ടീൻ ധാ​രാ​ള​മു​ണ്ട്. പ്രാ​യ​മാ​കു​ന്തോ​റും ശ​രീ​ര​ത്തി​നു​ണ്ടാ​കു​ന്ന പ്രോ​ട്ടീൻ അ​പ​ര്യാ​പ്‌​തത പ​രി​ഹ​രി​ക്കാൻ മു​ട്ട ക​ഴി​ക്കാം. പ്ര​കൃ​തി​ദ​ത്ത​മാ​യു​ള്ള ‘​വി​റ്റാ​മിൻ ഡി ‘ മു​ട്ട​യി​ലു​ണ്ട്. ഒ​രു മു​ട്ട​യിൽ ആ​റ് ഗ്രാം പ്രോ​ട്ടീ​നും ഒൻ​പ​ത് ശ​ത​മാ​നം അ​മി​നോ ആ​ഡി​ഡും അ​ട​ങ്ങി​യി​ട്ടു​ണ്ട്. മു​ട്ട എ​ല്ലു​ക​ളു​ടെ​യും പ​ല്ലു​ക​ളു​ടെ​യും ബ​ല​ത്തി​നും ശ​രീ​ര​ത്തി​ന്റെ ആ​രോ​ഗ്യ​ത്തി​നും മി​ക​ച്ച ഭ​ക്ഷ​ണ​മാ​ണ്.

മു​ട്ട ഓർ​മ്മ​ശ​ക്തി കൂ​ട്ടു​മെ​ന്ന് പ​ഠ​ന​ങ്ങൾ തെ​ളി​യി​ച്ചി​ട്ടു​ണ്ട്. 30 വ​യ​സ്സി​ന് ശേ​ഷം മു​ട്ട​യു​ടെ മ​ഞ്ഞ ക​ഴി​ക്കു​ന്ന​ത് കു​റ​യ്ക്കു​ക. മു​ട്ട​യു​ടെ വെ​ള്ള ദി​വ​സ​വും ക​ഴി​ക്കു​ക​യും വേ​ണം . മു​ട്ട പു​ഴു​ങ്ങി​ക്ക​ഴി​യ്ക്കു​ന്ന​താ​ണ് കൂ​ടു​തൽ ഉ​ത്ത​മം. സൗ​ന്ദ​ര്യ​സം​ര​ക്ഷ​ണ​ത്തി​ലും മു​ട്ട മി​ക​ച്ച പ​ങ്കു വ​ഹി​ക്കു​ന്നു​ണ്ട്. മു​ട്ട​യു​ടെ വെ​ള്ള​യിൽ ധാ​രാ​ള​മാ​യി അ​ട​ങ്ങി​യി​ട്ടു​ള്ള പ്രോ​ട്ടീൻ മു​ടി​യു​ടെ ആ​രോ​ഗ്യം വർ​ദ്ധി​പ്പി​ക്കും. മു​ട്ട​യു​ടെ​വെ​ള്ള ന​ന്നാ​യി അ​ടി​ച്ച് പ​ത​പ്പി​ച്ച് മു​ടി​യിൽ തേ​ച്ചു​പി​ടി​പ്പി​യ്‌​ക്കു​ക. 15 മി​നി​റ്റ് ക​ഴി​ഞ്ഞ് ക​ഴു​കി​ക്ക​ള​യാം. ഇ​ത് ന​ല്ലൊ​രു ക​ണ്ടീ​ഷ​ണ​റാ​യി പ്ര​വർ​ത്തി​ക്കും, മു​ടി​യ്ക്ക് തി​ള​ക്ക​വും നൽ​കും. മു​ഖ​സൗ​ന്ദ​ര്യ​ത്തി​ന് മു​ട്ട​യു​ടെ വെ​ള്ള​ക്ക​രു സ​ഹാ​യി​ക്കും. ന​ന്നാ​യി അ​ടി​ച്ചു​പ​ത​പ്പി​ച്ച വെ​ള്ള​ക്ക​രു മു​ഖ​ത്ത് പു​ര​ട്ടി ഉ​ണ​ങ്ങി​ക്ക​ഴി​യു​മ്പോൾ ത​ണു​ത്ത​വെ​ള്ളം ഉ​പ​യോ​ഗി​ച്ച് ക​ഴു​കു​ക. മു​ഖ​ചർ​മ്മ​ത്തി​ലെ മൃ​ത​കോ​ശ​ങ്ങൾ നീ​ക്കി മു​ഖ​ത്തി​ന് തി​ള​ക്കം നൽ​കും ഇ​ത്. ന​ഖ​ങ്ങൾ ഉ​റ​പ്പു​ള്ള​താ​ക്കാ​നും മു​ട്ട​യ്ക്ക് ക​ഴി​വു​ണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close